എന്‍.വാസുവിനെ ചോദ്യം ചെയ്ത് SIT; അടുത്തത് എ പദ്മകുമാര്‍; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം അങ്കലാപ്പില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്മാരിലേക്ക്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ ദേവസ്വം കമ്മിഷണറുമായ എന്‍.വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ്. വാസുവിന്റെ പിഎ ആയിരുന്ന സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് വാസുവിനെ ചോദ്യം ചെയ്തത്. എസ്പി ശശിധരനാണ് വാസുവിന്റെ മൊഴി രേഖപ്പെടുത്തിയത്.

സിപിഎം നോമിനികളായ എ പദ്മകുമാര്‍, എന്‍ വാസു എന്നിവര്‍ ദേവസ്വം പ്രസിഡന്റായിരുന്ന സമയത്താണ് ശബരിമലയില്‍ സ്വര്‍ണക്കൊള്‌ല നടന്നിരിക്കുന്നത്. ദേവസ്വം ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളാകുകയും അറസ്റ്റിലാവുകയും ചെയ്തതോടെ ഭരണസമിതിയിലേക്കും അന്വേഷണം എത്തും എന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എ പദ്മകുമാറിനേയും ഉടന്‍ എസ്‌ഐടി ചോദ്യം ചെയ്യും എന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന് ആശങ്കയാകുന്നതാണ് അന്വേഷണസംഘത്തിന്റെ നീക്കങ്ങള്‍.

സ്വര്‍ണക്കൊള്ളയില്‍ ഇതുവരെ മൂന്നു പേരാണ് അറസ്റ്രിലായിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരാണ്. കേസിലെ ഒന്നാം പ്രതി
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ്. മുരാരി ബാബു,സുധീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍. ാേ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top