സ്വര്‍ണപ്പാളി മോഷണം പ്രത്യേക അന്വേഷണ സംഘം സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടെന്ന് ദേശാഭിമാനി; വിധിന്യായത്തില്‍ അങ്ങനെയൊരു പരാമര്‍ശമില്ല.

ശബരിമലയെക്കുറിച്ച് വീണ്ടും വ്യാജ വാര്‍ത്തയുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. ‘ശബരിമല ദ്രാവിഡ ആരാധന കേന്ദ്രം, 351 വര്‍ഷം പഴക്കമുള്ള രേഖ തെളിവ്’ എന്ന തലക്കെട്ടില്‍ പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സന്‍ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ചെമ്പോല ഉദ്ധരിച്ച് എഴുതിയ വാര്‍ത്ത വലിയ വിവാദമായിരുന്നു. യുവതി പ്രവേശന പ്രതിഷേധകാലത്താണ് ഈ വ്യാജ വാര്‍ത്ത പുറത്തുവന്നത്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ പാളികള്‍ അടിച്ചുമാറ്റിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി പ്രത്യേക സംഘത്തെ നിയമിച്ചത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആവശ്യപ്പെട്ടിട്ടാണ് എന്നാണ് ദേശാഭിമാനിയുടെ കണ്ടെത്തല്‍. ‘പ്രത്യേക ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും ആവശ്യം അംഗീകരിച്ചാണ് നടപടി’ എന്നാണ് ഹൈക്കോടതി ഉത്തരവിനെ കുറിച്ച് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ALSO READ : ഇന്നും ശബരിമല; ഹൈക്കോടതി വിധി ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷം, നടുത്തളത്തില്‍ ബഹളം
ദേശാഭിമാനിയുടെ ഈ അവകാശവാദം പൂര്‍ണമായും നിരാകരിക്കുന്നതാണ് ഹൈക്കോടതി വിധി. വിധിന്യായത്തില്‍ ഒരിടത്തു പോലും പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഒരു പരാമര്‍ശം പോലുമില്ല. വിധിന്യായത്തിന്റെ 14 പേജില്‍ 25 മത്തെ പാരഗ്രാഫില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.
After much deliberation, we are of the view that Sri. H. Venkitesh, ADGP (Law and Order), can be appointed as the Head of the Special Investigation Team that we constitute to investigate all aspects of
the matter related to the Dwarapalakas. The investigation shall be carried out by Sri. S. Sasidharan under the supervision of the ADGP “
അന്വേഷണ സംഘാംഗങ്ങളെ പോലും കോടതിയാണ് തീരുമാനിച്ചത്. എന്നിട്ടും ഇല്ലാത്ത അവകാശവാദമാണ് ദേശാഭിമാനി ഉന്നയിക്കുന്നത്. ക്രൈം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങാനുള്ള കര്‍ശന നിര്‍ദ്ദേശമാണ് കോടതി നല്‍കിയിരിക്കുന്നത്. ഇതിലൊന്നും സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ ഒരു റോളുമില്ല. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് ഇന്നലെ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കിയത്.
ശബരിമല യുവതി പ്രവേശനക്കാലത്ത് 2018 ഡിസംബര്‍ എട്ടിന് ദേശാഭിമാനി വലിയ പ്രാധാന്യത്തോടെ പുറത്തു കൊണ്ടുവന്ന ചെമ്പോല വാര്‍ത്ത തട്ടിപ്പായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ തെളിവ് സഹിതം പുറത്തു കൊണ്ടുവന്നിരുന്നു. ചെമ്പോലയുടെ ആധികാരികത സര്‍ക്കാര്‍ നിഷേധിക്കയും ചെയ്തിരുന്നു.
മൂന്നരനൂറ്റാണ്ട് മുമ്പ് ശബരിമല ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നു എന്നും അവിടെ വൈദിക ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന പന്തളം കൊട്ടാരം രേഖ കണ്ടെത്തി. കലൂരിലെ ഡോ. മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യശേഖരത്തിലാണ് ഈ രേഖയുള്ളത് എന്നായിരുന്നു ദേശാഭിമാനി വാര്‍ത്ത.

ശബരിമലയുടെ ചരിത്രം വിളിച്ചോതുന്ന 351 മലയാളവര്‍ഷം പഴക്കമുള്ള രാജമുദ്രയുള്ള രേഖയുണ്ട് എന്നായിരുന്നു അവകാശവാദം. പന്തളം കോവിലധികാരി ശബരിമലയിലെ മകരവിളക്കിനും അനുബന്ധ ചടങ്ങുകള്‍ക്കും പണം അനുവദിച്ച് ‘ചവരിമല’ കോവില്‍ അധികാരികള്‍ക്ക് കൊല്ലവര്‍ഷം 843 ല്‍ എഴുതിയ ചെമ്പൊല തിട്ടൂരമാണ് ശബരിമലയുടെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത് (ശബരിമലയ്ക്ക് കോലെഴുത്തില്‍ ‘ചവരിമല’ എന്നാണ് എഴുതിയിരുന്നത്). യുവതീ പ്രവേശന വിലക്കു സംബന്ധിച്ചും ഈ രേഖ ഒന്നും പറയുന്നില്ല. എന്നുമായിരുന്നു ചെമ്പോലയെക്കുറിച്ച് ദേശാഭിമാനി പുറത്തു വിട്ടവാര്‍ത്ത. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here