ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണം ഇനി ഇഡിയുടെ കൈകളിൽ!
January 9, 2026 2:11 PM

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള (PMLA) വകുപ്പുകൾ ചുമത്തി ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
നേരത്തെ പോലീസ് അന്വേഷിച്ച കേസിൽ വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയായ ഇഡി രംഗത്തെത്തിയത്. സ്വർണ്ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ, ഇതിന് പിന്നിലെ കള്ളപ്പണ സ്രോതസ്സുകൾ എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം നടക്കും

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here