ശബരിമലയിലെ സ്വര്‍ണം മുഴുവന്‍ അടിച്ചുമാറ്റാന്‍ പദ്ധതി; രക്ഷപ്പെടാന്‍ മൂന്ന് പ്രതികളുടെ രഹസ്യ യോഗം; SIT റിപ്പോര്‍ട്ട് ഞെട്ടിക്കും

ശബരിമല ശ്രീകോവിലിലെ മുഴുവന്‍ സ്വര്‍ണവും കടത്തുക എന്നതായിരുന്നു പ്രതികളുടം പദ്ധതിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന പരാമര്‍ശമുള്ളത്. ശ്രീകോവിലില്‍ സ്വര്‍ണം പൊതിഞ്ഞ ഭാഗങ്ങള്‍ എല്ലാം ഘട്ടംഘട്ടമായി കടത്താനായിരുന്നു പദ്ധതി. സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്തിച്ച് സ്വര്‍ണം വേര്‍തിരിച്ച് എടുത്ത വില്‍ക്കാനായിരുന്നു ശ്രമം.
ദ്വാരപാലക ശില്പങ്ങളും ഏഴ് ഭാഗങ്ങളടങ്ങുന്ന കട്ടിളപ്പാളികളും കടത്താന്‍ സംഘത്തിന് കഴിഞ്ഞു. ഇനി ശ്രീകോവിലിലെ മറ്റ് സ്വര്‍ണം പൊതിഞ്ഞ ഭാഗങ്ങള്‍ കടത്താനുളഅള ശ്രമിത്തിനിടെയാണ് വിവരം പുറത്തറിഞ്ഞത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവര്‍ദ്ധനുമാണ് ഈ കൊള്ളയ്ക്കായുള്ള ഗൂഢാലോചന മുഴുവന്‍ നടത്തിയത് എന്നാണ് എസ്‌ഐടി റിപ്പോര്‍ട്ട്.
ഹൈക്കോടതി മുമ്പാകെ സ്വര്‍ണപ്പാളി വിഷയം വന്നതോടെ സംഗത്തിന്റെ പദ്ധതി പൊളിഞ്ഞു. പിന്നാലെ രക്ഷപ്പെടാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ മൂന്നുപേരും ബെംഗളൂരുവില്‍ രഹസ്യ യോഗം ചേര്‍ന്നു. കേസില്‍ ഉള്‍പ്പെട്ടാല്‍ എന്തു ചെയ്യണമെന്നതടക്കം പ്രതികള്‍ ചര്‍ച്ച ചെയ്തു. 2025 ഒക്ടോബര്‍ മാസത്തിലായിരുന്നു പ്രതികളുടെ രഹസ്യ യോഗം നടന്നത്. ്മൂന്നുപേരുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വെച്ചിട്ടാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍
ഹൈക്കോടതിയുടെ മുന്നില്‍ ഈ വിഷയം എത്താതിരുന്നു എങ്കില്‍ പ്രതികള്‍ മുഴുവന്‍ സ്വര്‍ണവും കടത്തുമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കട്ടിളപ്പാളിയില്‍നിന്ന് 409 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. ഇത് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന കൈമാറുകയും ചെയ്തു. ഗോവര്‍ദ്ധന്റെ ജാമ്യഹര്‍ജി എതിര്‍ത്ത് എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്. കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നും ഇതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബെംഗളൂരുവില്‍ എത്തിച്ച് പരിശോധന നടത്തണം എന്ന ആവശ്യവും എസ്‌ഐടി മുന്നോട്ടുവച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here