ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കും; മൊഴിയെടുക്കാന്‍ SIT

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ശബരിമലയിലെ ദ്വാരപാലക പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി പൂജ നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തു വരികയും ചെയ്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ജയറാമിനെ സാക്ഷിയാക്കാന്‍ തീരുമാനിച്ചത്. ജയറാമിന്റെ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. മൊഴിയെടുക്കാന്‍ നടനോട് സമയം ചോദിക്കും.
ശബരിമലയില്‍ നിന്നും അറ്റകുറ്റപണിക്കായി കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി പണപ്പിരിവ് നടത്തിയിരുന്നു.. ചെന്നൈയിലും ബെംഗളൂരുവിലും സമ്പന്നരായവരുടെ വീടുകളില്‍ എത്തിച്ച് പൂജ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ തേടുകയാണ് അന്വേഷണസംഘം. അതിന്റെ ആദ്യപടിയാണ് ജയറാമിനെ സാക്ഷിയാക്കാനുള്ള തീരുമാനം.
റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ അന്വേഷണസംഘം അപേക്ഷ സമര്‍പ്പിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ സഹായത്തിന് പത്മകുമാറിന് സാമ്പത്തിക നേട്ടം ഉണ്ടായോ എന്ന് പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. പത്മകുമാറിന്റെ വിദേശയാത്രകളെ കുറിച്ചും അന്വേഷണം നടക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here