ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിയെ ചോദ്യം ചെയ്ത് SIT; വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണവുമായി എസ്ഐടി. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മൊഴിയിലുണ്ടായിരുന്ന ഡി മണിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളെ ചോദ്യം ചെയ്യുകയും സ്ഥാപനങ്ങളിലും വീട്ടിലും എസ്‌ഐടി പരിശോധന നടത്തുകയും ചെയ്തു. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ ഡി മണിയുടെ വീട്ടില്‍ ഇന്ന് രാവിലെയാണ് പരിശോധന ആരംഭിച്ചത്.
രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു വിദേശ വ്യവസായിയും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ ഡി മണി വാങ്ങിയെന്നായിരുന്നു മൊഴി. ഡയമണ്ട് മണി, ദാവൂദ് മണി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഇയാളുടെ യഥാര്‍ത്ഥ പേര് ബാലമുരുകന്‍ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാലമുരുകന്റെ സുഹൃത്തായ ശ്രീകൃഷ്ണന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേരളത്തില്‍നിന്നുള്ള പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഡിണ്ടിഗലിലെ ഓഫീസിലെത്തി ഡി മണിയുടെ മൊഴി രേഖപ്പെടുത്തി. എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇയാള്‍ മൊഴി നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ല. ഡി മണി എന്നയാള്‍ താനല്ല. മറ്റൊരു മണിയുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here