ശബരിമല സ്വര്‍ണക്കൊള്ള : ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി; അന്വേഷണ സംഘത്തിന് കാലാവധി നീട്ടി നല്‍കി ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടത്താന്‍ ഒരു മാസം കൂടി കാലാവധി നീട്ടി നല്‍കി ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുക ആയിരുന്നു. ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരടങ്ങളുന്ന ദേവസ്വം ബെഞ്ചാണ് തീരുമാനം എടുത്തത്. ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് എസ്‌ഐടി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. മൂന്നാമത്തെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുത്.
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിൻെ്റ അറസ്റ്റും മൊഴികളും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിരിക്കുന്നത്. അടച്ചിട്ട കോടതി മുറിയില്‍ ഈ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. ഇതിനുശേഷമാണ് അന്വേഷണ സംഘത്തിന് കാലാവധി നീട്ടി നല്‍കിയത്. നേരത്തേ ഏഴ് ആഴ്ചത്തെ സമയമാണ് കോടതി അന്വേഷണ സംഘത്തിന് അനുവദിച്ചിരുന്നത്
കേസിലെ ക്രൈംബ്രാഞ്ച് എഫ്ഐആറിന്റെ പകര്‍പ്പിനായി ഇഡിക്ക് വീണ്ടും മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എഫ്ഐആര്‍ നല്‍കാനാകില്ലെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് ഇ.ഡി അന്വേഷിക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here