ശബരിമല സ്വര്‍ണക്കൊള്ളയില്‍ കരുതലോടെ ഹൈക്കോടതി; നടപടികള്‍ എല്ലാം അടച്ചിട്ട മുറിയില്‍; ഇടക്കാല ഉത്തരവും

ശബരിമല സ്വര്‍ണക്കൊളളയുമായി ബന്ധപ്പെട്ട കേസുകള്‍ അടച്ചിട്ട കോടതിയില്‍ പരിഗണിച്ച് ഹൈക്കോടതി. ഏറെ ഗൗരവമുള്ള കേസിന്റെ വിവരങ്ങളൊന്നും അന്വേഷണ ഘട്ടത്തില്‍ പുറത്ത് പോകേണ്ട എന്ന നിലപാടിലാണ് കോടതി ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് രജിസ്ട്രാര്‍ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.
ഹൈക്കോടതി നിയോഗിച്ച് എസ്‌ഐടിയുടെ എസ്പി എസ് ശശിധരനെ വിളിച്ച് കോടതി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഈ സമയം കോടതി നടപടികളുടെ ദശ്യങ്ങള്‍ ഓണ്‍ലൈനായി ലഭ്യമായിരുന്നു എങ്കിലും മൈക്ക് ഓഫ് ചെയ്തിരുന്നു. നിലവിലെ അന്വേഷണ പുരോഗതി ഉദ്യോഗസ്ഥര്‍ കോടതിയ്ക്ക് കൈമാറി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തതില്‍ നിന്ന് അടക്കം ലഭിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ഇതോടെ ഗാഢാലോചന തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. അതില്‍ വ്യക്തമായ അന്വേഷണം വേണമെന്ന് ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു.
കേസ് നവംബര്‍ 15ന് വീണ്ടും പരിഗണിക്കും. കേസില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here