തന്ത്രിമാരുടെ മൊഴിയെടുത്ത് SIT ; സ്വര്‍ണപ്പാളി കൊണ്ടുപോകാന്‍ അനുമതി നല്‍കിയത് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണായഘട്ടത്തിലേക്ക് കടന്ന് പ്രത്യേക അന്വേഷണസംഘം. ശബരിമല തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി. തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴികളാണ് രേഖപ്പെടുത്തിയത്. തന്ത്രിയുടെ അനുമതിയോടെയാണ് സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്നും കൊണ്ടുപോയതെന്നാണ് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തിയത്.
എസ്‌ഐടിയുടെ ഓഫീസിലെത്തിയാണ് ഇരുവരും മൊഴി നല്‍കിയത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് തന്ത്രിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ദേവസ്വം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് സ്വര്‍ണപ്പാളി ഇളക്കി കൊണ്ടുപോകാന്‍ അനുമതി നല്‍കിയത്. ഇത് ആചാരപരമായ ചടങ്ങ് മാത്രമാണ്. ദൈവഹിതം നോക്കി അനുമതി നല്‍കുകമാത്രമാണ് തന്ത്രിമാരുടെ ചുമതല. പ്രധാന തീരുമാനം വരേണ്ടത് ബോര്‍ഡില്‍ നിന്നാണെന്നും തന്ത്രിമാര്‍ മൊഴി നല്‍കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here