എ പത്മകുമാര്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉത്തരം പറയുന്നു; SIT ചോദ്യം ചെയ്യല്‍ തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. SIT കര്‍ശന നിലപാട് എടുത്തതോടെയാണ് സിപിഎം നേതാവ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍. രണ്ടു തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും അസൗകര്യം പറഞ്ഞ് പത്മകുമാര്‍ ഒഴിവായിരുന്നു. ഇനിയും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ കേസന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ്. 2019ല്‍ ശബരിമലയില്‍ നടന്ന തിരിരമറി എല്ലാം പ്രസിഡന്റായ പത്മകുമാറിന്റെ അറിവോടെയാണ് എന്ന് വ്യക്തമായിട്ടുണ്ട്. സ്വര്‍ണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കടത്തി കൊണ്ടുപോകാനുള്ള എല്ലാ ഒത്താശം ചെയ്തത് പത്മകുമാറാണെന്നാണ് മൊഴികളില്‍ നിന്നും രേഖകളില്‍ നിന്നും തെളിഞ്ഞിരിക്കുന്നത്. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ അറസ്റ്റിലേക്ക് കടക്കാനും സാധ്യതയുണ്ട്.
കേസില്‍ ഇതുവരെ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധേഷ് കുമാര്‍, എന്‍. വാസു എന്നിവരുടെ എല്ലാം മൊഴികള്‍ പത്മകുമാറിന് എതിരാണ്. ഇതുതന്നെയാണ് പത്മകുമാറിന് കുരുക്കാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മകുമാര്‍ അറസ്റ്റിലാകുന്നത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. പത്മകുമാറും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here