പോറ്റിയെ പൊക്കി SIT; ശബരമലയിലെ സ്വര്‍ണക്കടത്തില്‍ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍

ശബരിമല സ്വര്‍ണപ്പാളി മോഷണക്കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നു. ഹൈക്കോടതി നിയോഗിച്ച പ്രത്യക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇന്ന് ഉച്ചയോടെയാണ് അന്വേഷണസംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ എടുത്തത്.
പുളിമാത്തെ വീട്ടില്‍ നിന്നാണ് പോറ്റിയെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ അന്വേഷണസംഘത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് നോട്ടീസ് പോലും നല്‍കാതെ അതിവേഗത്തില്‍ വീട്ടില്‍ എത്തി കസ്റ്റഡിയില്‍ എത്തിയത്. വീട്ടില്‍ പോറ്റിയെ കൂടാതെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. എവിടേക്കാണ് കൊണ്ട് പോകുന്നതെന്ന് വ്യക്തമാക്കാതെ അതിവേഗം പോറ്റിയുമായി പോവുകയാണ് സംഘം ചെയ്തത്.
പോറ്റിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കേസില്‍ ഏറെ നിര്‍ണ്ണായകമാണ്. കിലോ കണക്കിന് സ്വര്‍ണ്ണം ശബരിമലയില്‍ നിന്ന് കടത്തി എന്ന് കണ്ടെത്തിയിട്ടുണ്ട്. ചെമ്പ് എന്ന് രേഖപ്പെടുത്തിയാണ് ഇവ കടത്തിയത്. ദേവസ്വം വിജിലന്‍സ് അടക്കം നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ചോദ്യം ചെയ്യലിലേക്ക് കടന്നിരിക്കുന്നത്. ഉടന്‍ തന്നെ അച്ചടക്ക നടപടി നേരിട്ട ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനേയും അന്വേഷണ സംഘം ചോദ്യം ചെയ്യും എന്നാണ് ലഭിക്കുന്നവിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here