സ്വര്‍ണപ്പാളി കടത്തിയ വഴിയേ SIT; ശബരിമലയില്‍ പോറ്റിക്കുവേണ്ടി ഒപ്പിട്ട സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്‌മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയാണ ചോദ്യം ചെയ്യല്‍. ഒറ്റയ്ക്ക് ഇരുത്തിയും ഉണ്ണുകൃഷ്ണന്‍ പോറ്റിക്കൊപ്പവുമാണ് ചോദ്യം ചെയ്യല്‍. 2019-ല്‍ സന്നിധാനത്തുനിന്ന് കവചങ്ങള്‍ ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്‌മണ്യമായിരുന്നു.
ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ അനന്ത സുബ്രഹ്‌മണ്യത്തിന്റെ ഇടപെടലുകള്‍ ദുരൂഹമാണെന്ന് പരാമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മണിക്കൂറുകളോളമായി ചോദ്യം ചെയ്യല്‍ തുടരുന്നത്. അനന്ത സുബ്രഹ്‌മണ്യത്തെ ബെംഗളൂരുവില്‍ നിന്നാണ് വിളിച്ചു വരുത്തിയത്. പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ അനന്ത സുബ്രഹ്‌മണ്യത്തിന് സാധിച്ചിട്ടില്ല. ഈ സൈഹചര്യത്തില്‍ അറസ്റ്റ് അടക്കമഉളഅള നടപടികള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.
ALSO READ : സ്വർണ്ണം തട്ടി, ഭൂമിയും തട്ടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക സ്രോതസിൽ ദുരൂഹതയേറുന്നു
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ എത്താന്‍ കഴിയാത്തതിനാലാണ് സ്വര്‍ണ്ണപ്പാളികള്‍ അനന്ത സുബ്രഹ്‌മണ്യന്‍ ഏറ്റുവാങ്ങി ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. ഈ പാളികള്‍ ഹൈദരാബാദില്‍ നാഗേഷ് എന്നയാള്‍ക്ക കൈമാറി എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ എല്ലാ ഇടപാടുകളും അടുത്ത് അറിയാവുന്ന വ്യക്തിയാണ് അനന്ത സുബ്രഹ്‌മണ്യം. ഈ സഹാചര്യത്തിലെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here