ശബരിമല തന്ത്രിയെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യും; ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എസ്‌ഐടി കണ്ടെത്തല്‍

ശബരിമല ശ്രീകോവിലിലെ ദ്വാരശപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസിലും തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യും. തന്ത്രിയെ പ്രതി ചേര്‍ക്കാന്‍ വിജിലന്‍സ് കോടതി അനുമതി നല്‍കി. ജയിലില്‍ എത്തിയാകും ഈ കേസില്‍ അറസ്റ്റ് ചെയ്യുക. ഇതിനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. തന്ത്രിക്ക് വലിയ തിരിച്ചടി നല്‍കുന്ന നീക്കമാണ് എസ്‌ഐടിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

ശ്രീകോവിലിലെ കട്ടിളപ്പാളി കടത്തിയ കേസിലാണ് തന്ത്രിയെ പ്രതി ചേര്‍ത്തതും അറസ്റ്റ് ചെയ്തതും. സ്വര്‍ണപ്പാളി ചെമ്പാക്കി മാറ്റിയ മഹസറിലും ഒപ്പിട്ടതു വഴി തന്ത്രിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. അസി.കമ്മിഷണറുടെ അതേ ഉത്തരവാദിത്തമുളള തന്ത്രിക്ക് ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്. എന്നാല്‍ അത് പാലിക്കാതെ സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറത്തേക്കു കൊണ്ടുപോകാന്‍ മൗനാനുവാദം നല്‍കി എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

ആദ്യ കേസിലെ തന്ത്രിയുടെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് നീട്ടുകയും ചെയ്തു. ഈ മാസം 27വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top