ദേവസ്വം ബോര്‍ഡിനെ മുഴുവന്‍ പ്രതിസ്ഥാനത്താക്കി ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം; അടിയന്തര യോഗം ഇന്ന്

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സംശയ നിഴലിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിഷയം വിശദമായി പരിശോധിക്കും. ഇന്ന് ബോര്‍ഡിന്റെ അടിയന്തര യോഗം ചേരും. അജണ്ട നിശ്ചയിക്കാതെയാണ് യോഗം വിളിച്ചിരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണപ്പാളി അടക്കമുളള വിവാദങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

വിഷയം നിലവില്‍ ഹോക്കോടതി ദേവസ്വം ബെഞ്ചിന്റെ പരിഗണനയിലാണ്. കേസില്‍ എന്ത് നിലപാട് എടുക്കണം എന്നതിലും തീരുമാനമുണ്ടാകും. സ്വര്‍ണപ്പാളി വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത്. ഇക്കാര്യം പ്രശാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തതാണ്.

ALSO READ : പോറ്റി പറ്റിച്ചോ? ശബരിമല സ്വർണപാളി വിവാദത്തിൽ പുതിയ കണ്ടെത്തലുകൾ

2019 മുതല്‍ 2025 വരെയുള്ള മുഴുവന്‍ ഇടപാടുകളും ഹൈക്കോടതി നിരീക്ഷണത്തില്‍ അന്വേഷിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. നിലവിലെ വിവാദങ്ങളില്‍ വിശദമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കുന്നതും ബോര്‍ഡിന്റെ പരിഗണനയിലാണ്.

ഇതുകൂടാതെ നിലവിലെ ഭരണ സമിതിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകള്‍ മുന്‍ ദേവസ്വം പ്രസിഡന്റുമാരായ അനന്ത ഗോപനും , എ പത്മകുമാറും നടത്തുന്നതിലും അതൃപ്തിയുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top