അവതാരങ്ങളെ അകറ്റണമെന്ന് പറഞ്ഞ പിണറായി; സോണിയ ഗാന്ധിയും അടൂര്‍ പ്രകാശും… ഉണ്ണികൃഷ്ണന്‍ പോറ്റി ചെറിയ മീനല്ല

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം പുറത്തു വന്നപ്പോള്‍ പുറത്തുവന്ന അവതാരമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. എട്ടുവര്‍ഷംമുന്‍പ് കീഴ്ശാന്തിയുടെ പരികര്‍മികളില്‍ ഒരാളായി മലകയറി എത്തിയതാണ് ഇയാള്‍. എന്നാല്‍ ഇപ്പോള്‍ ശബരിമലയില്‍ വിലകൂടിയ സമര്‍പ്പണം നടത്തുന്ന സ്‌പോണ്‍സറായി വളര്‍ന്നു. ഇതിന് ഉപയോഗിച്ചതാകട്ടെ ശബരിമലയുടെ പേരുപറഞ്ഞ് വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ സംഭാവന പിരിവും.
വിശ്വാസം ലഭിക്കാനായി സ്‌പോണ്‍സറായി എത്തി സ്വര്‍ണ്ണം പൂശാനായി ദേവസ്വം നല്‍കിയ ശബരിമല ശ്രീകോവിലിൻ്റെ ഭാഗങ്ങള്‍ വിവിധ ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. പണക്കാരായ ആളുകളുടെ വീടുകളില്‍ ഇവയത്തിച്ച് പൂജ നടത്തി. ഐശ്വര്യം ലഭിക്കും എന്ന് പറഞ്ഞായിരുന്നു ഈ പൂജകള്‍. ഇതിലൂടെ പണപ്പിരിവ് തന്നെയാണ് ഉണ്ണികൃഷ്ണന്‍ ലക്ഷ്യമിട്ടത് എന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍.
ALSO READ : പോറ്റി ജയറാമിനെയും പറ്റിച്ചച്ചോ? ശബരിമല സ്വർണപാളി വിവാദത്തിൽ പുതിയ തെളിവുകൾ
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ദുരൂഹ ഇടപാടുകളിലേക്ക് അന്വേഷണം നീളുന്നതിനിടെ ഇയാള്‍ ഉന്നതര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവരികയാണ്. അവതാരങ്ങളെ അകറ്റണമെന്ന് 2016 മുഖ്യമന്ത്രിയായി അധികാരമേറ്റത് മുതൽ പറയാറുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, അടൂര്‍ പ്രകാശ് എംപി, കടകംപള്ളി സുരേന്ദ്രന്‍ ഇങ്ങനെ നിരവധി രാഷ്ട്രീയ നേതാക്കളുമായുള്ള ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റി പോലീസ് ആസ്ഥാനത്തും ബന്ധം സ്ഥാപിച്ചിരുന്നു. എഡിജിപി എസ് ശ്രീജിത്തിനെ ഓഫീസിലെത്തി ആദരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മേളവിദ്വാൻ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയേയും ഫോട്ടോയിൽ കാണാം. ഭീമ ജ്വല്ലറി ഗ്രൂപ്പ് ശബരിമലയിലേക്ക് സ്‌പോണ്‍സര്‍ ചെയ്ത ആംബുലന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായിരുന്നു സന്ദര്‍ശനം എന്നാണ് വിശദീകരണം. എന്നാല്‍ ഈ ഇടപാടിൽ പോറ്റിയുടെ പങ്കെന്താണ് എന്നതില്‍ വ്യക്തതയില്ല.

ശബരിമലയുമായും കേരളത്തിലെ പ്രമുഖരുമായും ബന്ധമുണ്ടെന്ന് കാണിച്ച് കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ പണപ്പിരിവ് നടത്താനുള്ള ശ്രമമാണ് ഈ ചിത്രങ്ങള്‍ക്ക് പിന്നിലെന്നാണ് വിവരം. ശബരിമല ശ്രീകോവിലിന്റെ വാതിലെന്ന പേരില്‍ ബെംഗളൂരു ശ്രീരാംപുര അയ്യപ്പക്ഷേത്രത്തില്‍ പൂജിച്ചു എന്നും കണ്ടെത്തിയിട്ടുണ്ട്. കോടികളുടെ റിയല്‍എസ്‌റ്റേറ്റ് ബിസിനസ് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയിട്ടുണ്ട്. ഇലേക്കും അന്വേഷണം വ്യാപിക്കേണ്ടതുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here