അനിഷ്ടങ്ങൾക്ക് ഭഗവാൻ പരിഹാരം കാണും; ഇനി കൂടുതൽ ജാഗ്രതയുണ്ടാകുമെന്നും നിയുക്ത മേൽശാന്തി

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി നിയുക്ത ശബരിമല മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി. മുന്നോട്ട് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുമെന്നും, സ്വർണ്ണം ഉൾപ്പെടെയുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അതീവ ശ്രദ്ധ പുലർത്തുമെന്നും മേൽശാന്തി വ്യക്തമാക്കി. സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഉണ്ടായ അനിഷ്ടങ്ങൾക്ക് ഭഗവാൻ തന്നെ പരിഹാരം കാണും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read : ശബരിമലയില്‍ ഇഡി പ്രസാദ് നമ്പൂതിരി പുതിയ മേല്‍ശാന്തി; മാളികപ്പുറത്ത് എംജി മനു നമ്പൂതിരി

ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് ഇ ഡി പ്രസാദ് പറഞ്ഞു. ശബരിമലയിൽ മേൽശാന്തിയാവുക എന്നത് ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്, ആ സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഇ ഡി പ്രസാദ് ശബരിമല മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അന്തിമ പട്ടികയിൽ വരുന്നത്. നേരത്തെ അദ്ദേഹം ചോറ്റാനിക്കര മേൽശാന്തിയായിരുന്നു.

വിഷയത്തിൽ നിയുക്ത മാളികപ്പുറം മേൽശാന്തി എം ജി മനു നമ്പൂതിരിയും പ്രതികരിച്ചു. നിലവിലെ വിവാദങ്ങൾ തന്നെ ബാധിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ നിയോഗിച്ചിരിക്കുന്നത് പൂജാ കർമ്മങ്ങൾക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല മേൽശാന്തിയാകാനുള്ള ആഗ്രഹം ബാക്കിയുണ്ടെന്നും, നാലാം തവണത്തെ പ്രാർത്ഥനയാണ് ഇത്തവണ ഫലം കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top