തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം; ജയില്‍ വാഹനത്തിൽ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം. പൂജപ്പുര സ്‌പെഷ്യല്‍ ജയിലിലായിരുന്നു തന്ത്രിയെ ഇന്നലെ എത്തിച്ചത്. ഇന്ന് രാവിലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായി ജയില്‍ അധികൃതരെ അറിയിക്കുക ആയിരുന്നു. തുടര്‍ന്ന് ജയിലിലെ ഡോക്ടര്‍ പരിശോധന നടത്തി. പിന്നാലെ തിരുവനന്തപുരം ജനരല്‍ ആശുപത്രിയിലേക്ക് മാറ്റി.

ജയില്‍ വകുപ്പിൻ്റെ വാഹനത്തിൽ ആശുപത്രിയില്‍ എത്തിച്ച തന്ത്രിയെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയാണ്. തന്ത്രിയെ എത്തിക്കുന്നതിന്റെ ഭാഗമായി വലിയ സുരക്ഷയാണ് ജനറല്‍ ആശുത്രിയില്‍ ഒരുക്കിയിരിക്കുന്നത്. പരിശോധനയ്ക്ക് ശേഷം മാത്രമേ ആരോഗ്യ സ്ഥിയുടെ വിവരങ്ങള്‍ അറിയാനന്‍ കഴിയുകയുള്ളൂ.

ഇന്നലെയാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജീവപര്യന്തം തടവു ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങള്‍. വിശ്വാസവഞ്ചന, വസ്തുക്കളുടെ ദുരുപയോഗം, വ്യാജരേഖ നിര്‍മാണത്തിന്റെ വിവിധ വകുപ്പുകള്‍ എന്നിവയാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനയ്ക്കും അഴിമതി നിരോധന നിയമത്തിനും പുറമേയാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top