തന്ത്രി ഐസിയുവില്‍; രക്തസമ്മര്‍ദം കൂടുതല്‍, ഹൃദയസംബന്ധമായ പ്രശ്‌നവുമെന്ന് ഡോക്ടര്‍മാര്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവിലാണ് അദ്ദേഹം നിലിവില്‍ ചികിത്സയിലുളളത്. ഉയര്‍ന്ന രക്തസമ്മര്‍ദവും ഇസിജിയില്‍ കണ്ടെത്തിയ പ്രശനങ്ങളേയും തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ഇന്ന് രാവിലെ സ്‌പെഷ്യല്‍ സബ് ജയിലില്‍ വെച്ചാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. രക്തസമ്മര്‍ദം, കാലിന് നീര്, ഇസിജിയിലെ വ്യതിയാനം എന്നിവ കണ്ടെത്തി. രക്തപരിശോധന റിപ്പോര്‍ട്ട് വന്നതിനുശേഷമാണ് ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. രാവിലെ ഭക്ഷണം കൊടുക്കാന്‍ എത്തിയപ്പോഴാണ് ജയില്‍ അധികൃതരോട് ഡോക്ടറെ കാണണമെന്ന് തന്ത്രി ആവശ്യപ്പെട്ടത്. തന്ത്രിക്ക് മതിയായ ചികിത്സ നല്‍കണമെന്ന് ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം, തന്ത്രിയുടെ വീട്ടിലെ എസ്‌ഐടി റെയ്ഡും പുരോഗമിക്കുകയാണ്. ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ തേടിയാണ് പരിശോധന നടക്കുന്നത്. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് തേടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top