ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; 15 ദിവസം കൊണ്ട് ലഭിച്ചത് 92 കോടി

ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങി 15 ദിവസം പിന്നിട്ടപ്പോഴുള്ള വരുമാനത്തിന്റെ കണക്കുകള്‍ വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് ഹാപ്പി. വന്‍ഭക്തജന തിരക്കിനൊപ്പം വരുമാനവും വര്‍ദ്ധിക്കുകയാണ്. 15 ദിവസം കൊണ്ട് ലഭിച്ച ആകെ വരുമാനം 92 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷച്ച് 33.33 ശതമാനം വരുമാന വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ആദ്യ 15 ദിവസത്തെ വരുമാനം 69 കോടി ആയിരുന്നു. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വില്‍പ്പനയില്‍ നിന്നാണ്. 47 കോടി രൂപയാണ് അരവണയില്‍ നിന്നുള്ള വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 32 കോടിയായിരുന്നു. അപ്പം വില്‍പ്പനയില്‍ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്.

കാണിക്കയില്‍ നിന്നുള്ള വരുമാനം 26 കോടിയാണ്. 2024ല്‍ ഇത് 22 കോടി ആയിരുന്നു. ഇന്നലെ വരെ 13 ലക്ഷത്തിലധികം അയ്യപ്പന്‍മാരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ആദ്യ ദിവസങ്ങളില്‍ ക്രമീകരണങ്ങള്‍ പാളിയെങ്കിലും ഇപ്പോള്‍ ട്രാക്കിലായിട്ടുണ്ട്. സ്‌പോട്ട് ബുക്കിങ് ഹൈക്കോടതി നിര്‍ദേശപ്രകാരം കുറച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top