ശബരിമല യുവതീപ്രവേശനം പരിഗണിക്കാന്‍ സുപ്രീംകോടതി; ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഉടനെന്ന് ചീഫ്ജസ്റ്റിസ്

ശബരിമല യുവതീപ്രവേശനം ഉള്‍പ്പെടെയുള്ള ആചാര വിഷയങ്ങള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി. ഇത്തരം വിഷയം പരിഗണിക്കുന്ന ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ രൂപവത്കരണം പരിഗണനയിലാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത വ്യക്തമാക്കി. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.
മതസ്വാതന്ത്ര്യവും സ്ത്രീ അവകാശങ്ങളും സംബന്ധിച്ച ചോദ്യങ്ങളാണ് ഭരണഘടന ബെഞ്ചിന്റെ രൂപീകരണം ചര്‍ച്ചയിലാണ് എന്ന് വ്യക്തമാക്കിയത്. എന്നാല്‍ ബെഢ്ച് എപ്പോള്‍ രൂപീകരിക്കുമെന്നോ എപ്പോള്‍ മുതല്‍ വാദം കേട്ട് തുടങ്ങുമെനോന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല. വേനലവധിക്ക് മുമ്പ് വാദം കേള്‍ക്കല്‍ ആരംഭിച്ചാല്‍, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പിണറായി സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയായി അത് മാറാം. ശബരിമല യുവതീപ്രവേശനം മാത്രമല്ല മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ഉള്‍പ്പടെയുള്ള വിഷയങ്ങളും ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ടതുണ്ട്.
ഇത്തരം വിഷയങ്ങള്‍ പരിഗണിക്കാന്‍ 2019-ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തില്‍ ഒന്‍പതംഗ ബെഞ്ച് രൂപവത്കരിച്ചിരുന്നു. ആ ബെഞ്ചിലെ അംഗമായിരുന്നു നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here