സദാനന്ദ ഗൗഡ ബിജെപി വിടില്ല; പാര്‍ട്ടിയെ ശുദ്ധീകരിക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപനം; സീറ്റുമായി കോണ്‍ഗ്രസ് സമീപിച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍

ബെംഗളൂരൂ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ തള്ളി ബിജെപി നേതാവ് സദാനന്ദ ഗൗഡ. പാര്‍ട്ടിയെ ശുദ്ധീകരിക്കുകയാണ് തന്റെ ലക്ഷ്യം. ഇതിനായി ബിജെപിയില്‍ നിന്ന് തന്നെ പോരാടുമെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി. വാര്‍ത്താസമ്മേളനം വിളിച്ചാണ് മുന്‍ മുഖ്യമന്ത്രി ആഭ്യൂഹങ്ങള്‍ തള്ളിയത്.
ഒരാളും അദ്ദേഹത്തിന്റെ കുടംബവും സഹായികളുമാണ് കര്‍ണ്ണാടകയിലെ ബിജെപിയെ നിയന്ത്രിക്കുന്നത്. ഇതില്‍ മാറ്റം ആവശ്യമാണ്. ഇതിനായി ഒറ്റയാള്‍ പോരാട്ടം നടത്തുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. ബി.എസ്.യെദ്യൂരപ്പയെ ലക്ഷ്യമിട്ടാണ് ഗൗഡയുടെ ഈ വിമര്‍ശനം. തന്റെ സിറ്റിങ് സീറ്റായ ബെംഗളൂരൂ നോര്‍ത്തില്‍ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയത് നിരാശപ്പെടുത്തി. എന്നാല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നതാണ് ആഗ്രഹം.അതിന് എല്ലാ പിന്തുണയും നല്‍കി ബിജെപിക്കൊപ്പമുണ്ടാകുമെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി. സീറ്റ് നിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്നും ഗൗഡ പറഞ്ഞു.
ബെംഗളൂരൂ നോര്‍ത്തില്‍ യെദ്യൂരപ്പയുടെ വിശ്വസ്തയായ ശോഭ കരന്ത്‌ലജെയാണ് സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. ഇതോടെയാണ് സദാനന്ദ ഗൗഡ എതിര്‍ ശബ്ദമുയര്‍ത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here