സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; കുട്ടി മരിച്ച സ്കൂളിൽ ഹെഡ്മാസ്റ്റർക്കെതിരെ നടപടിക്ക് സാധ്യത; ഫിറ്റ്നസിലും പ്രശ്നം

കൊല്ലം തേലവക്കയിൽ സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതിൽ പല തലത്തിൽ ഉണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഡയറക്റ്ററേറ്റ് ജനറൽ ഓഫ് എംപ്ലോയ്‌മെന്‍റ് അന്തിമ റിപ്പോര്‍ട്ട് കൈമാറി. സ്‌കൂളിനോ കുട്ടികൾക്കോ സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് തന്നെ റിപ്പോര്‍ട്ടിൽ ഉറപ്പിച്ച് പറയുന്നു. സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും പാലിച്ചിട്ടില്ല.

Also Read : ഒരുവർഷത്തിൽ ഷോക്കേറ്റ് മരണം 241 !! മരിച്ചത് 90 ശതമാനവും സാധാരണക്കാർ; ഷോക്കിംഗ് കണക്കുകൾ…

കെഎസ്ഇബി ലൈന്‍ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. കാലങ്ങളായി അത് താഴ്ന്നു കിടന്നിട്ടും ആരും പ്രതിവിധി തേടിയില്ല. ഇക്കാര്യത്തിൽ സ്കൂളിനും കെഎസ്‍ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ ഉണ്ട്. ഹെഡ്മാസ്റ്ററുടെ വീഴ്ച എടുത്ത് പറയുന്നുണ്ട്.

ഈ വൈദ്യുതി ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. അനധികൃത നിർമാണം ആണിതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് സൂചന. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് പുതുക്കി നൽകിയതും മതിയായ പരിശോധന നടത്താതെ ആണെന്നാണ് കണ്ടെത്തൽ. പ്രധാന അധ്യാപകനെതിരേ അടക്കം സ്കൂളിലെ ഉത്തരവാദപ്പെട്ട അദ്ധ്യാപകർക്കെതിരെയും നടപടി ഉണ്ടാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top