സർക്കാർ ആശുപത്രികളെ തള്ളി മന്ത്രി… മരണത്തിന് അടുത്തെത്തിയപ്പോൾ രക്ഷിച്ചത് അമൃത!! വീണ്ടും സർക്കാരിന് ബാധ്യതയാകുമോ സജി

ഇടതുസർക്കാർ നമ്പർ വൺ എന്ന് വിശേഷിപ്പിക്കുന്ന സർക്കാർ ആശുപത്രികളുടെ ഗതികേട് തുറന്നുപറഞ്ഞും, സ്വകാര്യ മേഖലയെ പ്രശംസിച്ചും മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ല. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ അമൃതയിൽ ചികിത്സ തേടി. അങ്ങനെയാണ് ഡെങ്കിപ്പനിയിൽ ജീവൻ പോകാതെ രക്ഷപെട്ടതെന്നും മന്ത്രി വിശദീകരിച്ചു.

Also read : എന്ത് പറഞ്ഞിട്ടും മെനയാകുന്നില്ലല്ലോ സജീ!!! വീണ ജോര്‍ജിനെ സംരക്ഷിക്കാന്‍ ടീച്ചറമ്മയുടെ കാലത്തും മോശം ചികിത്സയെന്ന് വിളിച്ച് പറഞ്ഞ് സാംസ്‌കാരിക മന്ത്രി

പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ ഏറ്റവും പുതിയ വിവാദ പരാമർശം. വീണ ജോർജിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടക്കുമ്പോഴാണിത് എന്നതാണ് രാഷ്ട്രീയമായി ഇതിനെ ശ്രദ്ധേയമാക്കുന്നത്. പതിവായി മന്ത്രിക്ക് പറ്റാറുള്ളത് പോലെ നാവുപിഴയായി ഇതിനെ കാണാനാവില്ല. കാരണം സ്വന്തം അനുഭവമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.

ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ചും പ്രതിപക്ഷ സമരത്തെ വിമർശിച്ചുമായിരുന്നു മന്ത്രി സജി ചെറിയാൻ സംസാരിച്ചത്. വീണ ജോർജിനെയും പൊതുജനാരോഗ്യത്തെയും ഒരുപോലെ സിപിഎം സംരക്ഷിക്കും. എൽഡിഎഫ് മൂന്നാമത് അധികാരത്തിൽ വരുമെന്ന് തിരിച്ചറിഞ്ഞതിൻ്റെ വെപ്രാളമാണ് യുഡിഎഫിന്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങളാണ് നടക്കുന്നതെന്നും സജി ചെറിയാൻ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top