ഔദ്യോഗിക വാഹനത്തിന്റെ ചക്രം ഊരിത്തെറിച്ചു; ദുരൂഹതയെന്ന് മന്ത്രി സജി ചെറിയാന്‍
December 17, 2025 5:10 PM

മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു. ഇന്ന് രാവിലെ ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. വാമനപുരത്ത് വച്ച് വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ വാഹനം കൃത്യമായി ഒതുക്കിനിര്‍ത്താന്‍ സാധിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
കാറിന്റെ പിന്നിലെ ഇടതുവശത്തുള്ള ചക്രമാണ് ഊരിത്തെറിച്ചത്. ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. അപകടത്തിന് ശേഷം ഡി കെ മുരളി എംഎല്‍എയുടെ വാഹനത്തില്‍ മന്ത്രി തിരുവനന്തപുരത്തേക്ക് എത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here