പുകകച്ചവടം ഓൺലൈനിൽ!! സിഗരറ്റ് ഹോം ഡെലിവറി വ്യാപകം; OCBയും, മരുന്നു പൊടിച്ച് മിക്സ് ചെയ്യാനുളള സംവിധാനങ്ങളും പടിക്കലെത്തും

പുകയില ഉൽപ്പന്നങ്ങളുടെ പരസ്യവിൽപനയ്ക്ക് കർശന നിയന്ത്രണങ്ങളുള്ള കേരളത്തിൽ, ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴി സിഗരറ്റ് വിൽപ്പന വ്യാപകം. ഏത് ബ്രാൻഡിലുള്ള സിഗററ്റും മിനിറ്റുകൾക്കുള്ളിൽ ലഭ്യമാകും. കടകളിൽ കിട്ടുന്ന വിലയിൽ തന്നെയാണ് കച്ചടവം. എന്നാൽ ഏത് പ്രായത്തിലുള്ളവർക്കും വാങ്ങാം എന്നതാണ് അപകടം.

18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉൽപ്പനങ്ങൾ വിൽക്കുന്നത് COTPA നിയമത്തിലെ സെക്ഷൻ 6(a) പ്രകാരം കുറ്റകരമാണ്. പക്ഷെ ‘ക്വിക്ക് ഡെലിവറി’ ആപ്പുകളിൽ പ്രായം തെളിക്കൽ ഒറ്റക്ലിക്കിൽ കഴിയും. ’18 വയസ്സിന് മുകളിലാണ്’ എന്ന് ഡിക്ലയർ ചെയ്താൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങാൻ ആർക്കും മറ്റ് തടസമൊന്നും ഉണ്ടാകില്ല.

പ്രായപരിധി വെട്ടിപ്പ് ഇങ്ങനെ വ്യാപകമായി നടക്കുന്നുണ്ട്. കടകളിൽ ചെന്ന് സിഗരറ്റ് വാങ്ങുമ്പോൾ തിരിച്ചറിയപ്പെടാം. എന്നാൽ ഓൺലൈൻ കച്ചവടത്തിൽ ഈ തടസങ്ങളൊന്നുമില്ല. 24 മണിക്കൂറും ഡെലിവറിയുണ്ട്. മൊബൈൽ വഴിയുള്ള ഇടപാടുകൾ രഹസ്യസ്വഭാവം നിലനിർത്താൻ സഹായിക്കുന്നു. വീട്ടിലെത്തുന്ന ഡെലിവറി പാക്കറ്റുകൾ പലപ്പോഴും വീട്ടുകാർ ശ്രദ്ധിക്കാറുമില്ല.

കഞ്ചാവും മറ്റ് ലഹരികളും വലിക്കാൻ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന OCB റോളിംഗ് പേപ്പറുകളുടെ ഓൺലൈൻ വിൽപനയും വ്യാപകമായിട്ടുണ്ട്. പ്രമുഖ കമ്പനികളൊക്കെ തന്നെ ഇവയും വീട്ടുപടിക്കൽ എത്തിക്കും. മരുന്ന് പൊടിക്കുന്ന ക്രഷറുകൾ, മിക്സ് ചെയ്യാൻ ഉപയോഗിക്കുന്ന ട്രേകൾ എന്നിവയും ഓർഡർ ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ കിട്ടും.

പ്ലേസ്റ്റോറിൽ ലിസ്റ്റുചെയ്ത ആപ്പുകൾ വഴി ഇത്തരം വസ്തുക്കൾ വിൽക്കാൻ വിലക്കുണ്ട്. അതിനാൽ വെബ്സൈറ്റിൻ്റെ ലൈറ്റ് വേർഷൻ വഴിയാണ് ഇവയുടെ കച്ചവടം നടക്കുന്നത്. ഒസിബി റോളിംഗ് പേപ്പറിനും മറ്റ് വസ്തുക്കൾക്കും നിയമപരമായ വിലക്ക് ഇല്ലെങ്കിലും പല കോളേജ് ഹോസ്റ്റലുകളിലും ഇവ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.

Also Read : വിദ്യാഭ്യാസത്തെ പിന്തള്ളി ലഹരിയുടെ മുന്നേറ്റം; കൂടുതൽ പണം ചിലവിടുന്നത് പാനും പുകയിലയും വാങ്ങാൻ

ഫുഡ് ഡെലിവറി ആപ്പുകൾക്കായി പ്രവർത്തിക്കുന്ന സംഘങ്ങളെ ചുറ്റിപ്പറ്റി മുൻപ് പരാതികൾ ഉണ്ടായിട്ടുണ്ട്. എക്സൈസ്, പോലീസ് തുടങ്ങിയ വകുപ്പുകൾ ഇടക്കാലത്ത് ഇവരെ കാര്യമായി നിരീക്ഷിച്ചിട്ടുമുണ്ട്. എന്നാൽ ഇവയിലൂടെയുള്ള ഈ പുതിയ കച്ചവടം അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിലേക്ക് വേണ്ടത്ര എത്തിയിട്ടില്ല എന്നതാണ് ഇവ വ്യാപകമാകാൻ കാരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top