യോഗി ആദിത്യനാഥിനെ പുകഴ്ത്തിയ പ്രതിപക്ഷ എംഎൽഎയെ പാർട്ടിയിൽ നിന്നും പുറത്താക്കി; നടപടി പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്ന് ആരോപിച്ച്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിയതിന് പിന്നാലെ സമാജ്‌വാദി പാർട്ടി എംഎൽഎയെ പാർട്ടിയിൽ നിന്നും പുറത്താക്കി. തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ ഗുണ്ടാത്തലവൻ ആതിഖ് അഹമ്മദിനെ ഇല്ലാതാക്കിയ മുഖ്യമന്ത്രിയോടാണ് പൂജ നന്ദി പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു നടപടി.

പൂജാ പാലിന്റെ ഭർത്താവായ രാജു പാലിനെ 2005ലാണ് ഗുണ്ടകൾ കൊലപ്പെടുത്തുന്നത്. തന്റെ ഭർത്താവിന്റെ കൊലയാളിയെ കണ്ടുപിടിക്കാൻ പല വാതിലുകളും മുട്ടി. എന്നാൽ ആരും അത് കേൾക്കാൻ തയ്യാറായില്ല. പക്ഷേ യോഗി ആദിത്യനാഥ് മാത്രമായിരുന്നു തന്നെ കേൾക്കാൻ തയ്യാറായത് എന്നാണ് പൂജ പറഞ്ഞത്. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി തന്നെയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അദ്ദേഹത്തെ സംസ്ഥാനം മുഴുവനും വിശ്വാസത്തോടെയാണ് കാണുന്നത്. ഉത്തർപ്രദേശ് നിയമസഭയിൽ 24 മണിക്കൂർ നീണ്ടുനിന്ന മാരത്തൺ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പൂജ.

സംഭവത്തിന് പിന്നാലെ അധ്യക്ഷനായ അഖിലേഷ് യാദവാണ് പൂജയെ സമാജ്‌വാദി പാർട്ടിയിൽ നിന്നും പുറത്താക്കിയത്. പൂജയുടെ പ്രവർത്തി പാർട്ടിയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുകയാണ് പൂജ.

ബഹുജൻ സമാജ് പാർട്ടി മുൻ എംഎൽഎയായിരുന്ന രാജു പാൽ, പൂജയെ വിവാഹം ചെയ്ത് 9 ദിവസങ്ങൾക്കു ശേഷമാണ് വെടിയേറ്റ് മരിച്ചത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണമായത്. കൊലപാതകികളായ ആതിക് അഹമ്മദും സഹോദരൻ അഷ്‌റഫും വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളെയും പിന്നീട് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top