അഭ്യൂഹങ്ങൾക്ക് വിരാമം; സമാന്ത വിവാഹതയായി; ആദ്യ ചിത്രങ്ങൾ പുറത്ത്

തെന്നിന്ത്യൻ സൂപ്പർ നായിക സമാന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള സദ്ഗുരുവിൻ്റെ ഈശ ഫൗണ്ടേഷൻ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വച്ച് രാവിലെയാണ് വിവാഹ ചടങ്ങുകൾ നടന്നത്. മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് തങ്ങളുടെ ബന്ധം സമാന്ത സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൻ്റെ ആദ്യ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെയാണ് വിവാഹ വിവരം ഔദ്യോഗികമായി അറിയിച്ചത്. 01.12.2025 എന്ന ലളിതമായ അടിക്കുറിപ്പാണ് സമാന്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇതോടെ 2024 മുതൽ പ്രചരിച്ചിരുന്ന പ്രണയ ഗോസിപ്പുകൾക്ക് വിരാമമായി.
‘ദി ഫാമിലി മാൻ സീസൺ 2’, ‘സിറ്റാഡൽ: ഹണി ബണ്ണി’ തുടങ്ങിയ വെബ് സീരീസുകളിൽ സമാന്ത നടിയായും രാജ് നിദിമോരു സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. രാജ് നിദിമോരു സഹനിർമ്മാതാവാകുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘രക്ത് ബ്രഹ്മാണ്ഡ്: ദി ബ്ലഡി കിംഗ്ഡം’ ആണ് സമാന്തയുടെ അടുത്ത പ്രോജക്റ്റ്. 2017 മുതൽ 2021 വരെ നടൻ നാഗ ചൈതന്യയുമായി ദാമ്പത്യ ജീവിതം നയിക്കുകയായിരുന്നു നടി. രാജ് നിദിമോരു 2015 നും 2022 നും ഇടയിൽ ഷ്യാമലി ഡെയെ വിവാഹം കഴിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here