SV Motors SV Motors

സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നു; ‘കുഷി’ നാളെയെത്തും

അന്യഭാഷാ നടി,നടന്മാരോട് കേരളകരയ്ക്ക് ആരാധന കൂടുതലാണ്. വിജയ്ദേവര കൊണ്ടയും സാമന്തയും ഒരുമിച്ചെത്തുന്ന ‘കുഷി ‘ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ചികിത്സയിലായിരുന്ന സാമന്ത സജീവമായി പ്രവർത്തിച്ച ആദ്യ സിനിമ കൂടെയാണിത്.

വിജയ്ദേവര കൊണ്ടയ്ക്കും ഈ ചിത്രം വളരെ നിർണ്ണായകമാണ്. അടുത്തിടെ ഇറങ്ങിയ വിജയുടെ സിനിമകൾ ഒന്നും തന്നെ പ്രതീക്ഷിച്ച വിജയം കണ്ടില്ല.

ട്രെയിലറിനും സിനിമയിലെ പാട്ടുകൾക്കും കേരളത്തിൽ ഉൾപ്പെടെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

തെലുങ്കിൽ ചിത്രീകണം പൂർത്തിയാക്കിയ റൊമാന്റിക് കോമഡി സിനിമ നാളെ തിയ്യേറ്ററുകളിൽ എത്തും.

‘നിന്നു കോരി’ , ‘മജിലി’ ,’തുക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശിവനിർവാനയാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്.
60 കോടി ബജറ്റിൽ മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീതം ഹെഷം അബ്ദുൽ വഹാബ് ആണ്.
തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷയിലും സിനിമ റിലീസ് ചെയ്യും.
ചിത്രത്തിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

വിപുലിന്റെയും ആരാധ്യയുടെയും പ്രണയം പറയുന്ന സിനിമ
2000 ൽ തമിഴിൽ മണിരത്നം ചിത്രീകരിച്ച ‘അലയ് പായുതേ’ ആയി സാമ്യം ഉണ്ടെന്ന വിമർശനം ഉയർന്നിരുന്നു.
എന്നാൽ സിനിമ ട്രെയിലറിൽ പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ഇതിനോട് സംവിധായകൻ പ്രതികരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top