SV Motors SV Motors

വിവരമില്ലായ്മ രഞ്ജിത്തിനു അലങ്കാരം; ആറാട്ടുപുഴ വേലായുധ പണിക്കരെ അപമാനിച്ച രഞ്ജിത്തിനെ മാറ്റണമെന്നു സി.ദിവാകരന്‍; നിശാഗന്ധിയിലേക്ക് പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കരെ അപമാനിക്കുന്ന പരാമർശം നടത്തിയ ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് തെറ്റുതിരുത്തണമെന്നും ചരിത്രം പഠിക്കണമെന്നും മുൻമന്ത്രി സി. ദിവാകരൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന മഹനീയ സ്ഥാനത്ത് ഇരിക്കുന്ന രഞ്ജിത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഒരു കളങ്കമാണെന്നും ദിവാകരൻ പറഞ്ഞു. സാമൂഹ്യ മുന്നേറ്റ മുന്നണി സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള നവോത്ഥാന ചരിത്രത്തിലെ സുവർണ്ണ ജ്വാലയായ മൂക്കുത്തി സമരം അച്ചിപ്പുടവ് സമരം എന്നിവ നടത്തിയ നവോത്ഥാന നായകനെ ചവർ എന്ന് പറഞ്ഞ ആക്ഷേപിച്ച രഞ്ജിത്ത് ചെയ്തത് അല്പത്തരമാണ്. രഞ്ജിത്ത് ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ഓർക്കണം.

വിവരമില്ലായ്മ ഒരു അലങ്കാരമായി ഇനിയെങ്കിലും രഞ്ജിത്ത് കൊണ്ട് നടക്കരുത്. മലയാള സിനിമയിൽ ദേവാസുരം പോലെയുള്ള സവർണ്ണ മാടമ്പി ഫ്യൂഡലിസ്റ്റ് സിനിമകൾ മാത്രം എടുത്തു പരിചയമുള്ള വ്യക്തിക്ക് അവർണ്ണന്റെ സായുധ സമര പോരാട്ടങ്ങൾക്ക് വീര്യം നൽകിയ മഹാത്മാവിനെ കേവലം ചവർ എന്ന തോന്നുന്നത് സ്വാഭാവികം.

രഞ്ജിത്തിനെ എത്രയും പെട്ടെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റാൻ തയ്യാറാകണമെന്നും ശ്രീ ദിവാകരൻ പറഞ്ഞു. സംഘടനചെയർമാൻ’ കെ പി അനിൽദേവ് ,അദ്ധ്യക്ഷത വഹിക്കുകയും എ ഐ വൈ എഫ് സംസ്ഥാനസെക്രട്ടറി ജിസ്‌മോൻ ശിവഗിരി സന്യാസിമാരായ സ്വാമി വി ശ്രുതാനന്ദ, സ്വാമി പ്രണവാനന്ദ, ബ്രഹ്മചാരി സജിവ് നാണു എന്നിവർ സംസാരിച്ചു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top