പിണറായിയുടെ വാക്ക് പാഴ് വാക്കെന്ന്‌ വിമർശനം; ആഭ്യന്തരത്തിൽ സമസ്തയുടെ ഇടപെടൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഭ്യന്തര വകുപ്പിന് നേരെയും രൂക്ഷ വിമർശനവുമായി സമസ്ത രംഗത്തെത്തി. പൊലീസ് മേധാവിയെ നിശ്ചയിക്കുന്നതിൽ സർക്കാരിന് നിലവിട്ട കളിയാണെന്ന് സമസ്ത ആരോപിക്കുന്നു. സമസ്ത മുഖപത്രമായ സുപ്രഭാതത്തിൻ്റെ എഡിറ്റോറിയയിലാണ് ഈ വിമർശനം.

“തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച എന്നീ വിഷയങ്ങളിൽ ആരോപണ വിധേയനായ എം ആർ അജിത് കുമാറിന് വേണ്ടിയാണ് പിണറായി സർക്കാർ കുറുക്കുവഴി തേടുന്നത്. അജിത് കുമാർ അല്ലെങ്കിൽ മറ്റൊരിഷ്ടക്കാരൻ മനോജ് എബ്രഹാം പൊലീസ് മേധാവി കസേരയിൽ ഇരിക്കണമെന്നതാണ് സിപിഎമ്മിൻ്റെയും ആഗ്രഹം”; ഇങ്ങനെയാണ് സമസ്തയുടെ വിമർശനം.

പൊലീസിൽ ക്രിമിനലുകളുടെ എണ്ണം പെരുകുന്നു. ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് നടപ്പാകുന്നില്ലെന്നും എഡിറ്റോറിയൽ വിമർശിക്കുന്നു. ആഭ്യന്തരത്തിൽ വെള്ളം ചേർക്കാൻ തുനിഞ്ഞാൽ പൊലീസിൻ്റെ പേരിൽ സർക്കാർ തുടർന്നും പഴി കേൾക്കേണ്ടി വരുമെന്നും ഓർമ്മപ്പെടുത്തിയാണ്
‘മുണ്ടിടരുത് പൊലീസിൻ്റെ മുഖത്ത്’ എന്ന തലക്കെട്ടിലുള്ള ലേഖനം അവസാനിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top