പർദ അണിഞ്ഞ് സാന്ദ്രാ തോമസ് !! ‘തുറിച്ചു നോട്ടം സഹിക്കാൻ വയ്യ, മറ്റ് മാർഗമില്ലെന്ന് നിർമാതാവ്

സിനിമയിലെ ഏറ്റവും വലിയ സംഘടനയായ ഫെഫ്കയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങി നിർമാതാവ് സാന്ദ്ര തോമസ്. പർദ ധരിച്ച് എത്തിയാണ് സാന്ദ്ര ഇന്ന് നോമിനേഷൻ നൽകിയത്. അതിന് അവർ പറഞ്ഞ കാരണമാണ് ഞെട്ടിക്കുന്നത്. തുറിച്ചുനോട്ടം സഹിക്കാൻ വയ്യെന്നും, ഇങ്ങനെ ഒരു സ്ഥലത്ത് വരുമ്പോൾ പർദ പോലെ എന്തെങ്കിലും വേണ്ടത് അത്യാവശ്യമാണ് എന്നും സാന്ദ്ര പറയുന്നു. തന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണ് പർദയെന്നും അവർ പറയുന്നു.
സംഘടനാ ഭാരവാഹികൾക്കെതിരെ താൻ കൊടുത്ത പരാതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇപ്പോഴും പ്രതികൾ സംഘടനയുടെ നേതൃസ്ഥാനങ്ങളിൽ തുടരുകയാണ്. കൂടാതെ വീണ്ടും മത്സരിക്കുകയും ചെയ്യുന്നു. മറ്റാർക്കും വിട്ടുകൊടുക്കാതെ 10-15 വർഷമായി ചിലർ ഭരണം കയ്യേറിയിരിക്കുകയാണ്. താൻ അല്ലാതെ മറ്റാരും ഇപ്പോൾ ഈ സ്ഥാനത്തേക്ക് മത്സരിക്കില്ല. എന്തുകൊണ്ട് ആൾക്കാർ മുന്നോട്ടു വരുന്നില്ല എന്നും സാന്ദ്ര ചോദിക്കുന്നു.
തന്റെ പത്രിക പോലും തള്ളാനുള്ള പല പദ്ധതികളും ചിലർ ആസൂത്രണം ചെയ്യുന്നുണ്ട്. രണ്ട് സിനിമ മാത്രമേ താൻ നിർമിച്ചിട്ടുള്ളൂ എന്നതാണ് അവർ അതിനു പറയുന്ന കാരണം. എന്നാൽ, യഥാർത്ഥ വസ്തുത അതല്ല, 16 സിനിമകൾ നിർമിച്ചിട്ടുണ്ട്. അതിൽ 9 സിനിമകൾ സ്വന്തം പേരിലും സെൻസർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് സിനിമകൾ മാത്രം വച്ചിട്ടാണ് അവർ പത്രിക തള്ളാൻ ശ്രമിക്കുന്നത്. അതിനെതിരെ അവസാനം വരെ പൊരുതുമെന്നും സാന്ദ്ര പറഞ്ഞു.
ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയാണെങ്കിൽ അടുത്ത തവണ ആ സ്ഥാനത്ത് തുടരില്ല. അടുത്ത ആൾക്കാർക്ക് വേണ്ടി മാറിക്കൊടുക്കും. പുതിയ ആളുകൾ വരേണ്ടത് അത്യാവശ്യണ്. എങ്കിലേ ഏതു രംഗത്തും പുരോഗതി ഉണ്ടാകൂ എന്നും സാന്ദ്ര തോമസ് പറയുന്നു. അടുത്തമാസം 14നാണ് ഫെഫ്ക തിരഞ്ഞെടുപ്പ് നടക്കുന്നത്. സംവിധായകരായ സിബി മലയിലും ബി ഉണ്ണികൃ്ണനും ആണ് നിലവിൽ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ ഉള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here