നോമിനേഷൻ തള്ളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയിൽ; മത്സരിക്കാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ട്.. പിന്തുണയുമായി സഹപ്രവർത്തകർ

പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിൽ നോമിനേഷൻ തള്ളിയതിനെതിരെ കോടതിയെ സമീപിച്ചു സാന്ദ്ര തോമസ്. ബൈലോ പ്രകാരം മത്സരിക്കാൻ യോഗ്യത ഉണ്ടെന്നാണ് സാന്ദ്ര ഹർജിയിൽ പറഞ്ഞത്. ബൈലോയ്ക്ക് വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് ഭരണാധികാരിയെ നിയമിച്ചത് എന്നും ഹർജിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് സാന്ദ്ര തോമസിന്റെ നോമിനേഷൻ തള്ളുന്നത്. രണ്ട് സിനിമകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ. പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്നിലേറെ സിനിമകൾ നിർമിക്കണമെന്ന് പറഞ്ഞായിരുന്നു നോമിനേഷൻ തള്ളിയത്. ഇത് സംബന്ധിച്ച് നിർമ്മാതാവായ സുരേഷ് കുമാറുമായി വാക്കു തർക്കം ഉണ്ടാവുകയും ചെയ്തു. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാനാണ് അസോസിയേഷൻ പറഞ്ഞത്.

ബൈലോ പ്രകാരം അസോസിയേഷൻ സ്ഥാനത്തേക്ക് മത്സരിക്കണമെങ്കിൽ സ്ഥിരം അംഗമാവുകയും കൂടാതെ മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റും വേണം. ഇത് തനിക്ക് ഉണ്ടെന്നാണ് സാന്ദ്ര ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. തന്റെ പേരിൽ മൂന്നിലധികം സെൻസർ സർട്ടിഫിക്കറ്റുകൾ ഉണ്ട്. അതുകൊണ്ട് തന്നെ താൻ യോഗ്യയാണ്. തന്റെ നോമിനേഷൻ പിൻവലിച്ച നടപടി സ്റ്റേ ചെയ്യണമെന്നും സാന്ദ്ര ഹാർജിയിൽ പറയുന്നു.

ഒരു ഭരണസമിതിക്ക് 20 വർഷത്തിലേറെ തവണ തെരഞ്ഞെടുപ്പ് ചുമതല നൽകുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യമാണ്. തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്നാണ് സാന്ദ്ര വ്യക്തമാകുന്നത്. എന്നാൽ ഇതെല്ലാം സാന്ദ്രയുടെ അറിവില്ലായ്മയാണെന്നാണ് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്റെ ഭാരവാഹികളുടെ നിലപാട്.

അതേസമയം, സാന്ദ്രയെ പിന്തുണച്ച് നടനും നിർമ്മാതാവുമായ പ്രകാശ് ബാരെയും രംഗത്തെത്തി. മികച്ച സിനിമകൾ നിർമ്മിക്കുന്ന ആളാണ് സാന്ദ്ര തോമസ്. കൂടാതെ സ്ത്രീ പ്രാതിനിത്യനായി വാദിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരാളുടെ നോമിനേഷൻ തള്ളിയത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. അവരുമായി നേരിട്ട് പോരാടാനുള്ള ഭയം കൊണ്ടാണ് നോമിനേഷൻ തള്ളി അവരെ അടിച്ചമർത്താൻ നോക്കുന്നതെന്നും പ്രകാശ് ബാരെ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top