‘തലക്ക്’ പകരക്കാരൻ എത്തുന്നു; സഞ്ജു സാംസൺ ചെന്നൈയിലേക്ക് ; ചർച്ചക്ക് കാരണം മാനേജരുടെ ലൈക്ക്

അടുത്ത ഐപിഎല്ലിന് മുന്നോടിയായി വൻ നീക്കം നടത്താനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ ടീമില്‍ എത്തിക്കാനാണ് സിഎസ്കെയുടെ ശ്രമം. ധോണിയുടെ പകരക്കാരനായാണ് സഞ്ജുവിനെ ടീമിൽ എത്തിക്കുന്നത്. ഇതിന് ഏറ്റവും അനുയോജ്യന്‍ സഞ്ജുവാണെന്നാണ് ചെന്നൈ ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

ട്രാൻസ്ഫർ വിൻഡോ സംവിധാനം വഴി ടീമിൽ എത്തിക്കാനാണ് ശ്രമം നടത്തുക. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും സഞ്ജുവിനെ സ്വന്തമാക്കാന്‍ താല്‍പര്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ഐപിഎല്ലിന് മുമ്പ് സഞ്ജു രാജസ്ഥാന്‍ വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ചേരുമെന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് സഞ്ജുവിന്റെ മാനേജര്‍ ലൈക്ക് ചെയ്തതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമായിരുന്നു.

മുപ്പതുകാരനായ സഞ്ജു ഐപിഎല്ലിലെ 177 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളോടെ 4704 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജു ടീം വിടുകയാണെങ്കില്‍ റിയാന്‍ പരാഗ് രജാസ്ഥാന്റെ പുതിയ നായകനായേക്കും. ഈ സീസണില്‍ സഞ്ജു പരിക്കേറ്റ് പുറത്തിരുന്ന മത്സരങ്ങളില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിച്ചത്. കഴിഞ്ഞ ഐപിഎല്ലില്‍ പരിക്കുമൂലം 9 മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് രാജസ്ഥാനുവേണ്ടി കളിക്കാനായത്. ആദ്യ മൂന്ന് കളികളില്‍ സഞ്ജു ഇംപാക്ട് പ്ലേയറായി കളിച്ചപ്പോള്‍ റിയാന്‍ പരാഗ് ആണ് ടീമിനെ നയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top