സഞ്ജു സാംസണും സഹോദരനും കൊച്ചി ബ്ലൂ ടൈഗേഴ്‌സിൽ; ഇപ്രാവശ്യത്തെ കെസിഎൽ പൊളിക്കും

ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും സഹോദരൻ സാലി സാംസണും കേരള ക്രിക്കറ്റ് ലീഗിൽ ഒരുമിച്ചു കളിക്കും. കെസിഎൽ താരലേലത്തിൽ സാലി സാംസണെ 75,000 എന്ന അടിസ്ഥാന വിലക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് വാങ്ങിയത്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. സഞ്ജു ആദ്യമായാണ് കെസിഎല്ലിൽ കളിക്കുന്നത്.
സാലി സാംസൺ കഴിഞ്ഞ സീസണിലും കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി കളിച്ചിരുന്നു. ഓൾറൗണ്ടറായ താരം അണ്ടർ 16 വിഭാഗത്തിൽ സൗത്ത് സോണിനു വേണ്ടി കളിച്ചിട്ടുണ്ട്. കേരളത്തിൻ്റെ അണ്ടർ 23, 25 ടീമുകളിലും അംഗമായിരുന്നു സാലി. സഞ്ജുവും സഹോദരനും ഒന്നിച്ചുള്ള മത്സരങ്ങൾ കാണാൻ കാത്തിരിക്കുകയാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here