സഞ്ജു സാംസണെ തഴഞ്ഞില്ല; ടി20 ലോകകപ്പില്‍ ഓപ്പണറായി കളിക്കും; ഗില്ലിനെ ഒഴിവാക്കി

ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള അവസാന ടി20യില്‍ ലഭിച്ച അവസരത്തില്‍ മികവ് കാട്ടിയതോടെ സഞ്ജു സാംസണെ ലോകകപ്പ് ടീമിലും ഉള്‍പ്പെടുത്തി. പ്രധാന വിക്കറ്റ് കീപ്പര്‍, ഓപ്പണര്‍ റോളിലാണ് സഞ്ജുവിന്റെ എന്‍ട്രി. ഇതോടെ അഭിഷേക് ശര്‍മ്മ – സഞ്ജു ജോഡിയാകും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. ഫോമില്ലായ്മയാണ് ഇരു താരങ്ങള്‍ക്കും തിരിച്ചടിയായത്.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ശക്തമായ നിരയെ പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരങ്ങള്‍ക്കും പരിചയസമ്പന്നരായ കളിക്കാര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് സെലക്ഷന്‍ കമ്മിറ്റി ടീമിനെ ഒരുക്കിയിരിക്കുന്നത്. ടോപ്പ് ഓഡറില്‍ ഒരു വിക്കറ്റ് കീപ്പര്‍ കളിക്കുന്നതോടെ ഒരു ഓള്‍റൗണ്ടറെ കൂടി ഉള്‍പ്പെടാത്താം എന്ന പ്ലാനിലാണ് ടീം ഇന്ത്യ. റിങ്കു സിംഗ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി.
ഇന്ത്യന്‍ ടീം :
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍) അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടന്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here