സഞ്ജുവിൽ വിശ്വാസമർപ്പിച്ച് ടീം ഇന്ത്യ; ഗംഭീറിന്റെ ശിക്ഷണത്തിൽ കഠിന പരിശീലനം, നാലാം പോരിന് വിശാഖപട്ടണം ഒരുങ്ങി

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ടീം മാനേജ്‌മെന്റിന്റെ പൂർണ്ണ പിന്തുണ. സഞ്ജു സാംസൺ ഉടൻ തന്നെ ഫോമിലേക്ക് തിരികെയെത്തുമെന്ന് ഇന്ത്യൻ ടീം ബൗളിങ് കോച്ച് മോർനെ മോർക്കൽ വ്യക്തമാക്കി. സഞ്ജുവിന്റെ പ്രകടനത്തിൽ ആരാധകർക്കിടയിൽ ആശങ്കയുണ്ടെങ്കിലും ടീം മാനേജ്‌മെന്റിന് അത്തരം നിരാശകളില്ലെന്ന് അദ്ദേഹം പറഞ്ഞു.

Also Read : തിരുവനന്തപുരം കാത്തിരിക്കുന്നു, പക്ഷേ സഞ്ജു പുറത്താകുമോ? ഗ്രീൻഫീൽഡ് മത്സരത്തിന് മുൻപേ അനിശ്ചിതത്വം

നാലാം ടി20 മത്സരത്തിന് മുന്നോടിയായി നെറ്റ്‌സിൽ സഞ്ജു സാംസൺ കഠിനമായ പരിശീലനത്തിലാണ്. ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സഞ്ജു പരിശീലനം നടത്തുന്നത്. ബോളുകളെ എങ്ങനെ നേരിടണം എന്നതടക്കമുള്ള കൃത്യമായ നിർദ്ദേശങ്ങൾ ഗംഭീർ പരിശീലനത്തിനിടെ സഞ്ജുവിന് നൽകുന്നുണ്ട്. സഞ്ജു നെറ്റ്‌സിൽ മികച്ച രീതിയിലാണ് പന്തുകളെ നേരിടുന്നത്. ഇന്നലെ ഏറെ സമയം അദ്ദേഹം ബാറ്റിങ് പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. താരം തന്റെ സ്വാഭാവിക ശൈലിയിലേക്ക് മടങ്ങിവരുന്നത് ശുഭസൂചനയാണെന്ന് കോച്ച് വ്യക്തമാക്കി.

പരിക്കേറ്റ തിലക് വർമ്മയ്ക്ക് പകരം ടീമിലെത്തിയ ശ്രേയസ് അയ്യരും നെറ്റ്‌സിൽ സജീവമായിരുന്നു. ദീർഘനേരം അദ്ദേഹം ബാറ്റിങ് പരിശീലനം നടത്തി. പരമ്പരയിലെ നാലാം മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇന്ന് നാലാം ജയത്തിനായാണ് ഇറങ്ങുന്നത്. സഞ്ജു സാംസൺ ഫോമിലേക്ക് ഉയരുന്നത് കാണാനാണ് മലയാളി ആരാധകർ കാത്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top