സന്തോഷ് ട്രോഫിയിൽ കേരളത്തിന് ജയം; അരുണാചലിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഗ്രൂപ്പ് മത്സരത്തിൽ അരുണാചലിനെതിരെ കേരളത്തിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അരുണാചലിനെ പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ ഗ്രൂപ്പ് എയിൽ നാല് കളികളിൽ നിന്ന് ഏഴ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം. മേഘാലയുമായി നടന്ന കഴിഞ്ഞ മത്സരം സമനിലയിൽ കലാശിച്ചതോടെ ഈ വിജയം കേരളത്തിന് അത്യാവശ്യമായിരുന്നു.

കേരളത്തോട് പരാജയപ്പെട്ടതോടെ അരുണാചൽ പുറത്തായി. പരിക്കേറ്റ ബെൽജിന് പകരം ആർ.ഷിനുവും, വി.അർജുന് പകരം ഗിഫ്റ്റി ഗ്രേഷ്യസും, റിസ്വാൻ അലിക്ക് പകരം മുഹമ്മദ് സഫനീദും, ഇ.സജീഷിന് പകരം മുഹമ്മദ് ആഷിഖും ഇന്ന് കേരളത്തിനുവേണ്ടി കളത്തിലിറങ്ങി. 35 -ാം മിനിറ്റിൽ ആഷിഖും 52-ാം മിനിറ്റിൽ വി.അർജുനുമാണ് അരുണാചലിന്റെ വലകുലുക്കിയത്. യുപിയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിലായിരുന്നു മത്സരം. നാല് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി സർവീസസാണ് ഗ്രൂപ്പിൽ ഒന്നാമത്. മാർച്ച് ഒന്നിന് സർവീസസുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top