ധൈര്യമായി തുറന്നു പറയൂ ഒപ്പമുണ്ട്; മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവനടിക്ക് പിന്തുണയുമായി സരിത

രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് ദുരനുഭവം ഉണ്ടായത് തുറന്ന് പറഞ്ഞ യുവനടി റിനി ആൻ ജോർജിന് പിന്തുണയുമായി സരിത എസ് നായർ.ആരേലും അവരുടെ ഈ തരം അനുഭവങ്ങൾ തുറന്നു പറഞ്ഞാൽ അവർക്ക് അഭിസാരിക എന്ന പട്ടം ചാർത്തി കിട്ടും. തുറന്നു പറഞ്ഞതിന്റെ പേരിൽ സരിത 2.0 ചാർത്തി കിട്ടിയിട്ടുണ്ട് എന്ന് മനസിലാകുന്നു എന്നാണ് സരിത ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നത്. പറയുന്നവർ പറയട്ടെ..നേരിടുക..പോരാടുക. ഒരു മാധ്യമ പ്രവർത്തകയ്ക്ക് ഇതൊന്നും ആരും പറഞ്ഞു തരേണ്ട കാര്യമില്ല എന്ന് അറിയാം. എന്നും ഒപ്പം ഉണ്ടാകുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Also Read : സരിതക്കൊരു കരുതല്‍ കൊടുക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി; കാര്യം കഴിഞ്ഞാല്‍ തിരിഞ്ഞുനോക്കില്ലെന്ന പാരമ്പര്യം കോണ്‍ഗ്രസ് മാറ്റണം

കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക സൈബർ ആക്രമമാണ്. സോഷ്യൽ മീഡിയയിൽ റിനിക്ക് നേരിടേണ്ടി വന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ വച്ചാണ് റിനിക്കെതിരെ പോസ്റ്റുകളും കമന്റുകളും നിറയുന്നത്. റിനിയെ സിപിഎം ഇറക്കിയതാണെന്ന് കോൺഗ്രസ് ഹാൻഡിലുകളും മറിച്ച് ഇവർ കോൺഗ്രസിന്റെയും വി ഡി സതീശന്റെയും പെറ്റാണെന്നും പറഞാണ് ഇടത് ഹാൻഡിലുകൾ ആക്രമണം അഴിച്ചു വിടുന്നത്. ഇരു പക്ഷത്തുമുള്ള നേതാക്കൾക്കൊപ്പമുള്ള റിനിയുടെ ചിത്രങ്ങൾ വച്ചാണ് പോര് മുറുകുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

WHO CARES …
ആരോടാണ് പരാതി പറയേണ്ടത്?? ഈ വ്യക്തിയെക്കാൾ ഈ ബിസിനസ് കൊണ്ടുനടക്കുന്ന..അല്ലേൽ നടന്ന ..
ചിലന്തി വല നെയ്തു ഇരയെ കൂട്ടിലാക്കുന്ന…അല്ലേൽ മറ്റൊരു ചെന്നായക്ക് ഇട്ടു കൊടുക്കുന്ന മുതിർന്ന നേതാക്കളോട് ??? Who Cares????
ഇതൊക്കെ താണ്ടി വന്നു …നേരറിയാൻ സിബിഐ വന്നു…എന്നിട്ട് …???? ശേഷം ഒരു കഥയാണ്.. ..അതു പിന്നെ പറയാം.
ആരേലും അവരുടെ ഈ തരം അനുഭവങ്ങൾ തുറന്നു പറഞ്ഞാല് അവർക്ക് അഭിസാരിക എന്ന പട്ടം ചാർത്തി കിട്ടും..ഞാൻ 12 വർഷമായി കേൾക്കുന്ന …ഫേസ് ചെയ്യുന്ന ഒരു വാക്ക് ആണ് അതു..
ഇത് ചാർത്തി തന്നവർ എങ്ങനെ ഒക്കെ ശ്രമിച്ചിട്ടും ഞാൻ ജീവിക്കുന്നത് ഈ പറഞ്ഞ അഭിസാരിക ആയി അല്ല…മരിക്കുന്നതും ഇപ്പൊൾ എങ്ങനെ അങ്ങനെ തന്നെ ആയിരിക്കും. . എന്നോട് സംസരിക്കുന്നവർക്ക് എന്നെ നന്നായി അറിയാം എൻ്റെ ജീവിതം എന്താണെന്ന്..ഈ ചികിത്സക്കിടയിലും ആര് എന്ത് പറഞ്ഞാലും അവസാനം സരിത എന്ന പേരുകാരിയെ വലിച്ചിട്ട് കൊല്ലുന്നത് ആണ് തന്ത്രം…കാണുകയും കേൾക്കുകയും ചെയ്യുന്നത് കാണുന്നു .അതുകൊണ്ട് പറഞ്ഞു പോയി എന്നെ ഉള്ളൂ…
തുറന്നു പറഞ്ഞത് കൊണ്ട് സരിത 2.O പട്ടം ചാർത്തി കിട്ടിയിട്ടുണ്ടെന്നു മനസ്സിലാക്കുന്നു.. പറയുന്നവർ പറയട്ടെ..നേരിടുക..പോരാടുക
ഒരു മാധ്യമ പ്രവർത്തകയ്ക്ക് ഇതൊന്നും ആരും പറഞ്ഞു തരേണ്ട കാര്യമില്ല എന്ന് അറിയാം.
എന്നും ഒപ്പം…

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top