ഞരമ്പ് പാർട്ടിയുടെ നേതാക്കൾ ഇഞ്ചിഞ്ചായി കൊല്ലും; സിപിഎം നേതാവ് കെജെ ഷൈന് പിന്തുണയുമായി സരിത നായർ

അശ്ലീല പ്രചാരണവും സൈബർ ആക്രമണവും നേരിടുന്ന സിപിഎം നേതാവ് കെജെ ഷൈനിന് പിന്തുണ നൽകി സരിത നായർ. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് സരിത പിന്തുണ അറിയിച്ചിരിക്കുന്നത്. “സ്ത്രീകളെ തകർക്കാൻ ചില ഞരമ്പ് പാർട്ടിയുടെ നേതാക്കൾ എന്ന് നടിക്കുന്നവരുടെ സൈബർ ലിഞ്ചിങ് വർഷങ്ങളായി അതിൻ്റെ തീവ്രതയോടെ അനുഭവിച്ചിട്ടുണ്ട് ഞാൻ. സൂയിസൈഡ് ചെയ്യിക്കും… ഇഞ്ചിഞ്ചായി കൊല്ലും.. അവർ ടീച്ചറിനോടൊപ്പം” എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
Also Read : സുരേഷ് ഗോപിയുടെ അഹങ്കാരത്തിന് വീണ്ടും ചെക്ക് വച്ച് സിപിഎം; ആനന്ദവല്ലിക്ക് 10,000 രൂപ നൽകി കരുവന്നൂർ ബാങ്ക്
അതേസമയം കെജെ ഷൈൻ നൽകിയ പരാതിയിൽ എറണാകുളം റൂറൽ സൈബർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കെഎം ഷാജഹാന്റെ യൂട്യൂബ് ചാനൽ, പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ ചെട്ടിശ്ശേരി എന്നിവർ പ്രതികൾ. മെട്രോ വാർത്തക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കെജെ ഷൈന്റെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപെടുത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here