ഗണേഷ് കുമാറിന്റെ ക്വട്ടേഷൻ ആണോ? എന്താ എനിക്ക് ഒറ്റക് തീരുമാനം എടുക്കാൻ കഴിയില്ലേ; ബാബുരാജ് വിഷയത്തിൽ കമന്റുമായി സരിത

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് ഇല്ലെന്ന് ബാബുരാജ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെ ബാബുരാജ് പിന്മാറി എന്ന സ്ക്രീൻഷോട്ട് സരിത ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച് ‘നല്ല കാര്യം’ എന്ന് കുറിച്ചിരുന്നു. എന്നാൽ ഇതിനു കമന്റായി ഇത്തരം ആരോപണം ഉന്നയിക്കാൻ ഗണേഷ് കുമാറിന്റെ ക്വട്ടേഷൻ ആണോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. ‘അതെന്താ ഒറ്റക്ക് എനിക് തീരുമാനം എടുക്കാൻ കഴിവില്ലേ?? എന്ന മറുപടിയുമായി വന്നിരിക്കുകയാണ് സരിത. ആരോപണത്തെ പറ്റി കൂടുതലായി തുറന്നു പറച്ചിലുകൾ നടത്തണമെന്നും കമന്റായി പലരും ആവശ്യപെടുന്നുണ്ട്.

മോഹന്‍ലാല്‍ തന്റെ ചികിത്സയ്ക്കായി നല്‍കിയ പണം ബാബുരാജ് തട്ടിയെടുത്തു എന്നായിരുന്നു സരിത എസ് നായരുടെ ആരോപണം. ആരോപണം ദിവസങ്ങൾ കഴിഞ്ഞിട്ടും മോഹൻലാലോ, ബാബുരാജോ ഇതിനേപ്പറ്റി പ്രതികരിച്ചിട്ടില്ല. മോഹന്‍ലാല്‍ ചികിത്സക്കായി നല്‍കാന്‍ ഏല്‍പ്പിച്ച പണം ബാബുരാജ് കേരള ഫിനാന്‍സ് കോര്‍പ്പറേഷനിലെ ലോണ്‍ കുടിശ്ശിക അടച്ചുതീര്‍ത്തുവെന്ന ആരോപണമാണ് സരിത എസ് നായര്‍ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്.

Also Read: സരിത എഫക്ടില്‍ പിന്‍വലിഞ്ഞ് ബാബുരാജ്; അമ്മയിലേക്ക് ഇനി ഒരിക്കലുമില്ലെന്ന് പ്രഖ്യാപനം; പ്രതികരിക്കാതെ മോഹന്‍ലാലും

സരിത നിലവില്‍ വെല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് അമ്മ ഇന്ദിര മാധ്യമ സിന്‍ഡിക്കേറ്റ്‌നോട് പറഞ്ഞിരുന്നു. മോഹന്‍ലാല്‍ മാത്രമല്ല നിരവധിപേരില്‍ നിന്ന് സാമ്പത്തിക സഹായം ചികിത്സയ്ക്കായി വാങ്ങിയിട്ടുണ്ടെന്നും വെളിപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top