ശശി തരൂരിനും സ്‌പെല്ലിംഗ് മിസ്റ്റേക്ക്, Shawl നുപകരം Show !! സോഷ്യല്‍ മീഡിയ എടുത്തിട്ട് അലക്കുന്നു

കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ ശശി തരൂരിന്റെ ഭാഷാപ്രാവീണ്യത്തില്‍ ലോകത്താർക്കും സംശയം ഉണ്ടാവാന്‍ സാധ്യതയില്ല. ഫരാഗോയും വെബകൂഫും മുതല്‍ ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷന്‍ വരെ ഇന്ത്യാക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും തരൂര്‍ പരിചയപ്പെടുത്തിയ ഇംഗ്ലിഷ് വാക്കുകൾ അത്രക്കുണ്ട്. എന്നാല്‍ തരൂരിന് ഇക്കഴിഞ്ഞ ദിവസം ഒരബദ്ധം പറ്റി. വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന തരൂരിയന്‍ ഇംഗ്ലീഷിന് ഒരു ഉഗ്രന്‍ സ്‌പെല്ലിംഗ് മിസ്റ്റേക്ക്. ഷാളിന് (Shawl) പകരം ഷോ (show) എന്നായിപ്പോയി.

പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലോക രാജ്യങ്ങളോട് വിശദീകരിക്കാൻ ശശി തരൂരിന്റെ നേതൃത്വത്തിൽ പാര്‍ലമെന്ററി സംഘം പാനമയില്‍ സന്ദര്‍ശനം നടത്തുകയാണ്. പാനമ നാഷണല്‍ അസംബ്‌ളി പ്രസിഡന്റും വനിതയുമായ ഡാന കാസ്റ്റനേഡയെ (Dana Castaneda) സന്ദര്‍ശിച്ചപ്പോള്‍ തരൂര്‍ രാജ്യത്തിന്റെ ഉപഹാരമായി ഒരു കശ്മീരി ഷാള്‍ സമ്മാനിച്ചിരുന്നു. ഇതേക്കുറിച്ച് എക്‌സില്‍ എഴുതിയപ്പോഴാണ് ഷാള്‍ എന്നതിന് പകരം ഷോ എന്ന് അബദ്ധം പിണഞ്ഞത്. After l presented her with a Kashmiri show, from the place where terror had struck എന്നാണ് എഴുതിയത്.

അബദ്ധം പിണഞ്ഞത് തിരിച്ചറിഞ്ഞ തരൂര്‍ ഉടന്‍ തന്നെ തിരുത്തിയെങ്കിലും അദ്ദേഹത്തെ ഫോളോ ചെയ്യുന്നവരും വിമര്‍ശകരുമൊക്കെ കമന്റുകളുമായി എക്‌സില്‍ അഴിഞ്ഞാടി. കൗതുകത്തോടെയും ചിലരെല്ലാം ആശ്ചര്യത്തോടെയും കമൻ്റുകളിലൂടെ പ്രതികരിക്കുന്നുമുണ്ട്. കാശ്മീരി ഷാളിന് പകരം യുദ്ധ വിജയത്തിന്റെ പ്രതീകമായ പ്രതിമയാണ് ഡാന കാസ്റ്റനേഡ തിരിച്ച് ശശി തരൂരിന് സമ്മാനമായി നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top