ധന്‍കറിന്റെ രാജി ശശി തരൂരിന് വേണ്ടിയെന്ന് അഭ്യൂഹങ്ങള്‍; സ്ഥിരീകരണമില്ലാത്ത പ്രചരണം; വിശ്വപൗരന്‍ ഉപരാഷ്ട്രപതി പദവിയിലേക്കോ?

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ ശശി തരൂരിനെ ചുറ്റിപറ്റി അഭ്യൂഹങ്ങള്‍ പരക്കുന്നു. വൈകുന്നേരം വരെ രാജ്യസഭ നിയന്ത്രിക്കുകയും ഇന്നത്തേക്ക് എംപിമാരുടെ യോഗം നിശ്ചയിക്കുകയും ചെയ്ത ധന്‍കര്‍ പെട്ടന്ന് അനാരോഗ്യം പറഞ്ഞ് രാജിവച്ചതോടെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസുമായി പൂര്‍ണ്ണമായും തെറ്റുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആവോളം പ്രശംസിക്കുകയും ചെയ്യുകയും ചെയ്യുന്ന ശശി തരൂര്‍ ആ സ്ഥാനത്തേക്ക് എത്തും എന്നാണ് പരക്കുന്ന വാര്‍ത്തകള്‍.
ഇതുസംബന്ധിച്ച് ഒരു ഔദ്യോഗിക വിശദീകരണമോ പ്രതികരണമോ ഉണ്ടായിട്ടില്ല. എന്നാല്‍ ഒരു അഭ്യൂഹമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശത്തേക്ക് അയച്ച പ്രതിനിധി സംഘത്തില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയത് പ്രധാനമന്ത്രി മോദിയുടെ പ്രത്യേക താല്‍പര്യം പ്രകാരമാണ്. ഭംഗിയായി ശശി തരൂര്‍ ആ ജോലി നിര്‍വഹിക്കുകയും ചെയ്തു. അന്ന് മുതല്‍ മോദിയുടെ ഗുഡ്ബുക്കിലാണ് ശശി തരൂരിന്റെ സ്ഥാനം.
കോണ്‍ഗ്രസ് വര്‍ക്കിംഗ് സമിതിയില്‍ നിന്നും ശശി തരൂരിനെ പോലെ മികച്ച ഇമേജുള്ള ഒരാളെ സ്വന്തം പാളയത്തില്‍ എത്തിച്ചാല്‍ അര്‍ഹമായ സ്ഥാനം ബിജെപി ഉറപ്പക്കും എന്ന വിലയിരുത്തലിലാണ് ഈ ചര്‍ച്ചകള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here