രക്തസാക്ഷി പരിവേഷം വേണ്ട, പാർട്ടി വിടാം; ശശി തരൂരിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ

കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ശശി തരൂർ രക്തസാക്ഷിയുടെ പരിവേഷത്തോടെ പാർട്ടി വിടാമെന്ന് കരുതണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശശി തരൂരിന് വേണമെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തുപോകാം. തരൂരിന് എല്ലാവിധ പരിഗണനകളും പാർട്ടി നൽകിയിട്ടുണ്ട്. കോൺഗ്രസിന് ഗുണം ചെയ്യുന്ന പ്രവർത്തനങ്ങളല്ല തരൂർ നിലവിൽ നടത്തുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വിമർശിച്ചു.
Also Read : അപമാനം,അവഹേളനം; അവഗണിക്കല്‍; ശശി തരൂരിനെ പുകയ്ക്കാന്‍ കോണ്‍ഗ്രസിന്റെ ഫോര്‍മുല റെഡി
ട്രംപും മംദാനിയും തമ്മിലുള്ള സംഭാഷണത്തിൻ്റെ ചിത്രം പങ്കുവച്ചു കൊണ്ട് തരൂർ കോൺഗ്രസിനെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന പോസ്റ്റ് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്ട്രീയ എതിരാളികൾ സഹകരിച്ച് മുന്നോട്ട് പോകണമെന്നും ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു.
അതുപോലെ, അടുത്തിടെ കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ തരൂർ പുകഴ്ത്തുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. അതിന് പിന്നാലെ ഗാന്ധി കുടുംബത്തേക്കാൾ വലുത് രാജ്യമാണ് എന്ന സന്ദേശമാണ് തരൂർ നൽകിയതെന്നും ഇത് രാഹുൽ ഗാന്ധിക്കുള്ള സന്ദേശമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തി. ഈ പശ്ചാത്തലത്തിലാണ് ശശി തരൂരിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ശക്തമായ വിമർശനം ഉയർത്തിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here