സവർക്കറും ഹെഡ്‌ഗേവാറും സിലബസിലുണ്ട്; പണം വാങ്ങി പിഎം ശ്രീ നടപ്പാക്കാതിരിക്കാമെന്ന് കരുതണ്ട: കെ സുരേന്ദ്രൻ

വീർ സവർക്കർ, ഡോ. കെ.ബി. ഹെഡ്‌ഗേവാർ എന്നിവരെ കേരളത്തിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുക്കുന്ന സ്കൂളുകളിലെ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെയാണ് ഇത് നടപ്പാക്കുക എന്ന് അദ്ദേഹം വ്യക്തമാക്കി. പണംവാങ്ങി വ്യവസ്ഥകള്‍ നടപ്പാക്കാതെ ഇരിക്കാമെന്ന് കരുതേണ്ട. ദേശീയ വിദ്യാഭ്യാസ നയം ഇനി പൂര്‍ണ അര്‍ഥത്തിൽ കേരളത്തിൽ നടപ്പാക്കും. കരിക്കുലം പരിഷ്കരണത്തിലും കേന്ദ്ര ഇടപെടലുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

Also Read : വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ച് ABVP; ഇടതുപക്ഷത്തെ വഞ്ചിച്ച ശിവൻകുട്ടി ചേട്ടന് അഭിവാദ്യങ്ങൾ അറിയിച്ച് AISF

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പ്രാധാന്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് മനസിലായി. അതുപോലെ പിണറായിക്കും മനസ്സിലാകുമെന്ന് കരുതുന്നു. വിഷയത്തിൽ വിമര്‍ശനം ഉന്നയിച്ച സിപിഐയെയും സുരേന്ദ്രൻ വിമര്‍ശിച്ചു. സിപിഐ കുരയ്ക്കും പക്ഷേ കടിക്കില്ലെന്നായിരുന്നു പരിഹാസം. പിഎം ശ്രീ സ്കൂളുകൾക്ക് സ്വന്തമായി ഒരു പാഠ്യപദ്ധതി ഉണ്ടാവും. ആ പാഠ്യപദ്ധതിയിൽ സ്വാഭാവികമായും വീർ സവർക്കർ, ഡോ. ഹെഡ്‌ഗേവാർ തുടങ്ങിയവരുടെ ചരിത്രവും മഹത്വവും ഉൾപ്പെടുത്തും. ചരിത്രത്തിലെ സത്യങ്ങൾ എല്ലാ തലമുറയും പഠിക്കണം കെ സുരേന്ദ്രൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top