കോട്ടയം മെഡി. കോളജ് ദുരന്തം, കൊല്ലം സ്കൂളിലെ ഷോക്കേറ്റ് മരണം, ഒടുവിൽ ആലപ്പുഴയിൽ സ്‌കൂൾ കെട്ടിടവും വീണു… ഇത്ര ദുർബലമോ ‘സിസ്റ്റം’

കൊല്ലം തേവലക്കരയിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചതിൻ്റെ ഞെട്ടൽ മാറും മുൻപേ ആലപ്പുഴയിൽ സ്കൂൾ കെട്ടിടം ഇടിഞ്ഞുവീണ് വീണ്ടും ദുരന്തം. ആലപ്പുഴ കാര്‍ത്തികപ്പള്ളി ഗവൺമെൻ്റ് യുപി സ്‌കൂൾ കെട്ടിടമാണ് രാവിലെ തകര്‍ന്നത്. അവധി ദിവസമായതിനാൽ വൻ ദുരന്തം ഒഴിവായി. സ്‌കൂളിന്റെ മുന്‍വശത്തുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്.
അതേസമയം ഉപയോഗിക്കാത്ത പഴയ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണതെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. ക്ലാസ്മുറിയല്ല, പഴക്കമുള്ള കെട്ടിടമാണ് തകർന്ന് വീണത്. ഏകദേശം 60 വര്‍ഷത്തെ പഴക്കമുള്ള കെട്ടിടമാണത്. കെട്ടിടത്തിലേക്ക് കുട്ടികള്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊളിച്ചുമാറ്റാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
നിലവില്‍ 14 മുറിയുടെ പുതിയ കെട്ടിടം കിഫ്ബി വഴി അനുവദിച്ചു കിട്ടിയിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. അടുത്തയാഴ്ച പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം എന്നും ഹെഡ്മാസ്റ്റർ ബിജു പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here