ജയിലിലാണ് നല്ല ഭക്ഷണം കിട്ടുന്നതെന്ന് കുഞ്ചാക്കോ ബോബന്‍; ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ സ്‌കൂളിലേക്ക് ക്ഷണിച്ച് മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളിലെ ഉച്ചഭക്ഷണത്തെക്കാള്‍ മികച്ചതാണ് ജയിലിലെ ഉച്ചഭക്ഷണം എന്ന് പറഞ്ഞ നടന്‍ കുഞ്ചാക്കോ ബോബനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ച് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളിലെ ഉച്ചഭക്ഷണം ഒരുമിച്ച് കഴിക്കാമെന്നും മെനു എന്തെല്ലാം അറിയാമെന്നുമായിരുന്നു മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. നടനെ വിമര്‍ശിച്ചില്ലെഹ്കില്‍ പറഞ്ഞതല്ല ശരിയെന്നാണ് മന്ത്രി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് നടന്‍ സ്‌കൂളിലേയും ജയിലിലേയും ഭക്ഷണങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്ത് സംസാരിച്ചത്. ഇപ്പോള്‍ ജയിലുകളിലാണ് നല്ല ഭക്ഷണം. ഇതില്‍ മാറ്റം വരുത്തണം. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവര്‍ക്ക് ഏറ്റവുംനല്ല സാഹചര്യങ്ങള്‍ ഒരുക്കാനാണ് ഏത് സര്‍ക്കാരും ശ്രമിക്കേണ്ടതെന്നുമായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

ചാക്കോച്ചന്‍ സദുദ്ദേശ്യത്തോടെ പറഞ്ഞ കാര്യം മാധ്യമങ്ങള്‍ വളച്ചൊടിച്ചാണ് റിപ്പോര്‍ട്ട് ചെയ്തത് എന്ന് പറഞ്ഞാണ് മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്. സ്‌കൂള്‍ ഭക്ഷണ മെനു പരിഷ്‌കരിച്ചതില്‍ മന്ത്രിയടക്കം മേനി പറയുന്നതിനിടയിലാണ് അപ്രതീക്ഷിതമായ വിമര്‍ശനം. അതുകൊണ്ട് തന്നെയാണ് കുഞ്ചാക്കോ ബോബനെ ടാഗ് ചെയ്ത് മന്ത്രിയുടെ അതിവേഗ മറുപടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top