അറസ്റ്റിലായ തൃണമൂൽ നേതാവിന്റെ ബന്ധുക്കളുടെ വീട്ടിലും പരിശോധന; സംഭവം സ്കൂൾ റിക്രൂട്ട്മെന്റ് അഴിമതിയിൽ

പശ്ചിമ ബംഗാൾ സ്കൂൾ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജിബാൻ കൃഷ്ണ സാഹയുടെ അടുത്ത ബന്ധുക്കളുടെ വീട്ടിലും പരിശോധന. ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ, ഉൾപ്പടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.

മുർഷിദാബാദ് ജില്ലയിലെ ബർവാൻ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് നിയമസഭാംഗമായ സാഹയെ സ്കൂൾ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ടാണ് ഓഗസ്റ്റ് 25 ന് ഇഡി അറസ്റ്റ് ചെയ്തത്. സാഹയുടെ മാതാപിതാക്കളും ഭാര്യയും ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ഫോറൻസിക് വിശകലനത്തിനും സാമ്പത്തിക പരിശോധനയ്ക്കും വിധേയമാക്കുമെന്ന് ഏജൻസി അറിയിച്ചിരുന്നു.

ശനിയാഴ്ച സാഹയെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരം കോടതി 12 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. റിക്രൂട്ട്മെന്റ് പാനൽ കാലാവധി കഴിഞ്ഞിട്ടും, തൊഴിലന്വേഷകരിൽ നിന്ന് മുൻകൂർ പണം വാങ്ങുകയും ജോലി ഉറപ്പാക്കുകയും ചെയ്തതാണ് സാഹയ്‌ക്കെതിരെയുള്ള പ്രധാന ആരോപണം. അന്നത്തെ പശ്ചിമ ബംഗാൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (WBSSC) ഉന്നത ഉദ്യോഗസ്ഥനായ ശാന്തി പ്രസാദ് സിൻഹയായിരുന്നു സാഹയുടെ പ്രധാന സഹായി. നിയമവിരുദ്ധമായ നിയമനത്തിനായി സാഹ 75 യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികളുടെ പേരുകളാണ് ശുപാർശ ചെയ്തത്. ഇവരിൽ നിന്നും 7 ലക്ഷം രൂപ വീതം വാങ്ങുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top