കൂട്ടുകാരുമൊത്ത് മൈതാനത്ത് ഫുട്ബോൾ കളിയ്ക്കാൻ ഇനി മിഥുനില്ല; സ്കൂൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ സന്തോഷം തീരും മുൻപേ ……

സ്കൂൾ വിട്ടാൽ ഉടൻ ഓടിയെത്തുന്ന ഗ്രൗണ്ടിലേക്ക് ഇനി മിഥുൻ വരില്ല. കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കാൻ അവൻ ഉണ്ടാകില്ല. ഫുട്ബോൾ ഏറെ ഇഷ്ടമായിരുന്ന മിഥുന്റെ വീടിനോട് ചേർന്ന് തന്നെയായിരുന്നു കളിസ്ഥലവും. മിഥുൻ്റെ മരണമുണ്ടാക്കിയ ദുഃഖത്തിലാണ് വിളന്തറ എന്ന ഗ്രാമവും അവിടുത്തെ നാട്ടുകാരും.
മിഥുന്റെ വിടവാങ്ങൽ കൂട്ടുകാർക്കിടയിൽ വലിയ ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് യാത്ര പറഞ്ഞ് പോയതായിരുന്നു മിഥുൻ. ഇന്നലെ വരെ തല്ല് കൂടാനും കളിക്കാനും ഒരുമിച്ച് ഉണ്ടായിരുന്നവൻ, ഇനി തിരിച്ചുവരില്ല എന്ന തിരിച്ചറിവിൻ്റെ വിങ്ങലിലാണ് കൂട്ടുകാർ. മരണത്തിന് രണ്ടുദിവസം മുൻപായിരുന്നു മിഥുനെ സ്കൂൾ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുത്തത്.
ക്ലാസ് കഴിഞ്ഞ് എത്തിയാൽ സന്ധ്യ മയങ്ങുംവരെ ഗ്രൗണ്ടിൽ തുടരും മിഥുനും കൂട്ടുകാരും. മുത്തശ്ശി വടിയുമായി എത്തുമ്പോൾ മാത്രം വീട്ടിലെത്തുന്ന ബാല്യം. എല്ലാം തകർത്തത് ചിലരുടെയെല്ലാം അനാസ്ഥ. പരസ്പരം പഴിചാരി കയ്യൊഴിയുമ്പോഴേക്കും മിഥുൻ അവന്റെ പ്രിയപ്പെട്ടവരെ വിട്ടുപോയിരിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here