ആറാം ക്ലാസുകാരന് മദ്യം നൽകി പീഡിപ്പിച്ചു; മലമ്പുഴയിൽ സ്കൂൾ അധ്യാപകൻ പിടിയിൽ

ആറാം ക്ലാസ് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച പരാതിയിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. പാലക്കാട് മലമ്പുഴ യുപി സ്കൂളിലെ അധ്യാപകനായ അനിലിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ നവംബർ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എസ് സി വിഭാഗത്തിൽപ്പെട്ട കുട്ടിയെ അധ്യാപകൻ തന്റെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടി വിവരം തന്റെ സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. സ്കൂൾ അധികൃതർ വിവരമറിഞ്ഞതോടെ പോലീസിൽ പരാതി നൽകി. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അധ്യാപകൻ പിടിയിലായത്.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും കേസെടുത്തു. കുട്ടികൾക്ക് തണലാകേണ്ട അധ്യാപകൻ തന്നെ ഇത്തരമൊരു ക്രൂരത ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here