88 അധ്യാപകര്‍ പോക്‌സോ പ്രതികള്‍; 13 അനധ്യാപകര്‍ക്കെതിരേയും കേസ്; വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് ഞെട്ടിക്കും

കുട്ടികള്‍ക്കെതിരായി ലൈംഗിക അതിക്രമം നടത്തിയതിന്റെ പേരില്‍ സംസ്ഥാനത്തെ 88 അധ്യാപകര്‍ക്കെതിരെ പോക്‌സോ കേസ്. വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ റിപ്പോര്‍ട്ടിലെ കണക്കുകളാണിത്. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന 77 പേര്‍ക്കെതിരേയാണ് നിലവില്‍ പോക്‌സോ കേസുള്ളത്. ഇതില്‍ 65 പേര്‍ അധ്യാപകരും 12 പേര്‍ അനധ്യാപകരുമാണ്.

101 പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും വകുപ്പുതല അച്ചടക്ക നടപടി പൂര്‍ത്തിയാക്കിയത് 56പേര്‍ക്കെതിരെയാണ്. പത്തു പേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഒരാള്‍ക്ക് സര്‍വീസില്‍ നിന്ന് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി. 45 ജീവനക്കാരെ സസ്‌പെന്‍ഷന്‍, സ്ഥലംമാറ്റം അടക്കമുളള ശിക്ഷകളാണ് നല്‍കിയത്.
ബാക്കിയുള്ള കേസുകളില്‍ ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറയുന്നത്.

സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും 14 അധ്യാപകരെയും എയിഡഡ് മേഖലയില്‍ നിന്നും 7 അധ്യാപകരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. താരതമ്യേന മുന്‍ വര്‍ഷത്തെക്കാള്‍ ഇത്തരത്തിലുള്ള കേസുകളുടെ കുറവാണ് രേഖപ്പെടുത്തുന്നത് എന്നതാണ് ആശ്വാസം. അച്ചടക്ക നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

കുട്ടികളുടെ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായോ, ഭാഗികമായോ ശരിയാണെങ്കിലും നടപടി വേണം. സ്വതന്ത്രമായ അന്വേഷണത്തിന്റെ ഭാഗമായി പോക്‌സോ കേസില്‍പ്പെട്ട ജീവനക്കാരെ അന്വേഷണം കഴിയുന്നവരെ പുറത്ത് നിര്‍ത്താനാണ് തീരുമാനം. പരാതി നല്‍കിയ കുട്ടിയുടെ മാനസികമായ ആരോഗ്യത്തിനായാണ് ഇത്തരമൊരു നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top